ചേർപ്പുങ്കൽ: അമ്പതു നോയമ്പിനോടനുബന്ധിച്ചു ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ പള്ളി മൈതാനിയിൽ നടത്തുന്ന “ചേർപ്പുങ്കൽ കൃപാഭിഷേകം കൺവെൻഷന് ഇന്ന് തുടക്കം. മാർച്ച് 22 മുതൽ മാർച്ച് 26 വരെ തീയതികളിൽ ആണ് കൺവെൻഷൻ. അണക്കര മരിയൻ കേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളമ്നാലിന്റെ നേതൃത്വത്തിൽ ഉള്ള ടീം ആണ് കൺവെൻഷൻ നയിക്കുന്നത്.
വൈകിട്ട് 4:00 മണിക്ക് ജപമാല, കുരിശിന്റെ വഴി, 5:00 മണിക്ക് ഫൊറോനാ വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉത്ഘാടനം ചെയ്യും.6:30ന് ഫാ. ഡൊമിനിക് വാളമ്നാൽ വചന സന്ദേശം നൽകും. തുടർന്ന് സൗഖ്യ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയും നടക്കും. രാത്രി 9:30ന് കൺവെൻഷൻ സമാപിക്കും.
തുടർദിവസങ്ങളിൽ വികാരി ജനറാളന്മാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകും.
കൺവെൻഷന് എത്തുന്നവർക്ക് വാഹന പാർക്കിങ്ങിനായി പ്രത്യേക സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മുത്തോലി, പാലാ ഭാഗത്ത് നിന്ന് വരുന്നവർ തുരുത്തികുഴി അമ്പലത്തുമുണ്ടക്കൽ പാർക്കിങ് ഏരിയയിലും കുമ്മണ്ണൂർ, പാളയം, ഭാഗത്ത് നിന്നുള്ളവർ ആരംപുളിക്കൽ പാർക്കിങ് ഏരിയയിലും കൊഴുവനാൽ, ചെമ്പിളാവ് ഭാഗത്ത് നിന്നുള്ളവർ കാരമയിൽ പാർക്കിങ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ് എന്ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ അറിയിച്ചു.
watch : https://youtu.be/Sr4mgu0T7d8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision