ചേർപ്പുങ്കൽ ബിവിഎം കോളേജിലെ മീഡിയ വിഭാഗം ഹോളി ക്രോസ് എന്ന പേരിൽ ഒരു എപ്പിക് ലൈവ് ആക്ഷൻ ചരിത്ര നാടകം മാർച്ച് 22 നു കോളേജ് തിയറ്ററിൽ അവതരിപ്പിക്കുന്നു.കോൺസ്റ്റന്റൈൻ ചക്രവർത്തി നടത്തിയ കുരിശുയുദ്ധവും ഹെലേന രാജ്ഞി യഥാർത്ഥ കുരിശു കണ്ടെത്തിയതും ആദ്യമായി സ്റ്റേജിൽ അവതരിപ്പിക്കുന്നു. മീഡിയ വിഭാഗം അദ്ധ്യാപകൻ ജിതിൻ വക്കച്ചനാണ് സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. രാവിലെ 10നും 11നും 12നും ഉച്ചകഴിഞ്ഞ് 2നും 3 നുമായി അഞ്ചുഷോകളാണ് ഉള്ളത്. ഇതൊരു നവ്യാനുഭവമാണെന്ന് പ്രിൻസിപ്പൽ ബേബി സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ ഫാ. റോയി മലമാക്കൽ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision