നോമ്പുകാലത്ത് പ്രചോദനാത്മകമായ സന്ദേശവുമായി മാർക്ക് വാൾബെർഗ്

Date:

നോമ്പുകാലം വിജയകരവും ആത്മീയ വളർച്ചക്കും ഉതകുന്ന ആത്മീയതയുടെ വസന്തകാലമാക്കി മാറ്റാൻ പ്രചോദനാത്മകമായ സന്ദേശം നൽകിക്കൊണ്ട് ഹോളിവുഡ് നടൻ മാർക്ക് വാൾബെർഗ്. നോമ്പുകാലത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന നമുക്ക് ആത്മീയ മരവിപ്പ് അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളെ മാറ്റി കൂടുതൽ ഭക്തിമയമാകാൻ സഹായിക്കുന്ന ഒരു നിർദ്ദേശമാണ് നടൻ മുന്നോട്ടു വച്ചിരിക്കുന്നത്.

ഈ നോമ്പുകാലത്ത് ടെക്നോളജികളിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുക എന്ന നിർദ്ദേശമാണ് മാർക്ക് വാൾബെർഗ് നമുക്കായി നൽകുന്നത്. ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കുമ്പോൾ പലർക്കും അത് വലിയ ഒരു കാര്യമായോ, പ്രയാസകരമായ കാര്യമായോ തോന്നാമെന്നും ഇദ്ദേഹം പറയുന്നു.

സാമൂഹ്യമാധ്യമങ്ങളെ പൂർണ്ണമായും അകറ്റിനിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നിങ്ങൾ ഉള്ളതെങ്കിൽ ഫോൺ ഉപയോഗിക്കുന്ന സമയം കുറയ്ക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് നിർദ്ദേശിക്കുന്നു. ഹാലോ ആപ്പിലൂടെ, നാല് കുട്ടികളുടെ പിതാവായ മാർക്ക് വാൾബെർഗ് ഉപവാസം അനുഷ്ഠിക്കുന്നതിനെക്കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞിരുന്നു. കൂടാതെ, മികച്ച ക്രിസ്ത്യാനികളും മനുഷ്യരുമാകാൻ നാം ചെയ്യേണ്ട ത്യാഗങ്ങളെക്കുറിച്ചും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ സംസാരിച്ചിരുന്നു. തന്റെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതിൽ എന്നും മുൻപന്തിയിൽ തന്നെയാണ് നടനും വ്യവസായിയുമായ മാർക്ക് വാൾബെർഗ്.

watch : https://youtu.be/Sr4mgu0T7d8

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...