ശരി ചെയ്യുന്നയാൾ തനിച്ചാകും എന്നറിഞ്ഞാൽ എത്രപേർ നേരിന്റെ ഭാഗത്ത് ധൈര്യപൂർവം നിൽക്കാൻ തയാറാകും…
നല്ലത് ഒറ്റയ്ക്ക് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുകയും തെറ്റ് ഒരുമിച്ച് ചെയ്യുന്നവർ രക്ഷിക്കപ്പെടുകയും ചെയ്താൽ അവിടെ നേരിനിടമില്ല…
അന്യായവും അസത്യവും ആൾക്കൂട്ടത്തിന്റെ യൂണിഫോമായി മാറിയാൽ ന്യായവും സത്യവും അലഞ്ഞുതിരിയുകയേ മാർഗമുള്ളൂ…
ഒരു സമൂഹത്തെ നശിപ്പിക്കാനുള്ള ഏറ്റവും എളുപ്പവഴി അവർ ചെയ്യുന്ന തെറ്റുകൾ ശരികളാണെന്ന് വിശ്വസിപ്പിക്കുകയാണ്, അത് പാടില്ല, തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ള ഒരാളെങ്കിലും ഒരു സമൂഹത്തിലില്ലെങ്കിൽ ആ സമൂഹം അവരുടെതന്നെ തെറ്റുകളുടെ ഇരയാകും…