കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ജോസഫ് നാമധാരികളെ വികാരി ഫാ.സ്കറിയ വേകത്താനം ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.

സൺഡേ സ്കൂളിലെ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം പാരീഷ് ഹാളിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി.

റോഹൻ മാത്യൂസ് തോട്ടാക്കുന്നേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ” വിശുദ്ധ യൗസേപ്പിതാവ് തിരുക്കുടുംബത്തിന്റെ തലവൻ ” എന്ന വിഷയത്തെക്കുറിച്ച് സിംന സിജു കോഴിക്കോട്ട് പ്രസംഗിച്ചു. ജസ്ന കല്ലാച്ചേരിൽ മുഖ്യപ്രഭാഷണം നടത്തി.
watch : https://youtu.be/Sr4mgu0T7d8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
