23-ന് വൈകിട്ട് 7 മുതൽ കോട്ടയം നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം.
ഏറ്റുമാനൂർ: ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ മകരഭരണി ഉത്സവം ജനുവരി 21 – മുതൽ 27- വരെ ക്ഷേത്ര ചടങ്ങുകളോടും, വിപുലമായ കലാപരിപാടികളോടും
നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
21-ന് രാവിലെ 8.30-ന് ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി പുന്നക്കൽ ഇല്ലത്ത് നിലകണ്ഠൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കലശപൂജ. 10 -ന് കലശാഭിഷേകം.
വൈകിട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. അഭിലാഷും ,ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് നാരായണൻ നമ്പൂതിരിയും ചേർന്ന് നിർവഹിക്കും. 7.15 -ന്എൻഎസ്എസ് വനിത സമാജം
അവതരിപ്പിക്കുന്ന തിരുവാതിരകളി,
22-ന് വൈകുന്നേരം 5 -ന് ഭദ്രകാളി പാട്ട് തോറ്റംപാട്ട്, ഏഴിന് കഥകളി അംബരീഷചരിതം.
23-ന് വൈകിട്ട് 7 മുതൽ കോട്ടയം നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം.
24-ന് രാത്രി എട്ടിന് നാഗ ദിഗംബരി നൃത്തനാടകം .
25 -ന് രാവിലെ 7 -30ന് പൊങ്കാല.11ന് കരോക്കോ ഗാനമേള,രാത്രി 7 30ന് ക്ലാസിക്കൽ ഡാൻസ്.
26-ന് വൈകുന്നേരം 6. 30-ന് കുടംപൂജ,7. 30ന് തെയ്യം.
27-ന് രാവിലെ 8 15ന് കുംഭകുടം എഴുന്നള്ളിപ്പ്, 9.30-ന് കുംഭ കുടഘോഷയാത്ര,12-ന് കുംഭകുട അഭിഷേകം.രാത്രി 7 .30ന് താലപ്പൊലി എഴുന്നള്ളിപ്പ്, 10-ന് താലപ്പൊലി എതിരേൽപ്പ്,ഡിജിറ്റൽ തെയ്യം, മയൂരനൃത്തം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
പത്ര സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻറ് നാരായണൻ നമ്പൂതിരി,സെക്രട്ടറി നീലകണ്ഠൻ നമ്പൂതിരി,ഉത്സവ കമ്മിറ്റി
ജനറൽ കൺവീനർ ബിജോ കൃഷ്ണൻ,സെക്രട്ടറി കെ.എസ്. സുകുമാരൻ,പ്രോഗ്രാം കോർഡിനേറ്റർ വിപിൻ മധു, ട്രഷർ എം .ശശിധരൻ മുസത് ,വിശാഖ് നായർ തുടങ്ങിയവർ പങ്കെടുത്തു.













