പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങൾക്കു മുൻകൈ എടുത്ത് നൈജീരിയൻ ബിഷപ്പുമാർ. അഞ്ച് വർഷത്തിനുള്ളിൽ 5.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് തയ്യാറെടുത്തിരിക്കുകയാണ് ബിഷപ്പുമാർ. 40 ദശലക്ഷം നൈജീരിയക്കാർ ഭാവിയിൽ നേരിടേണ്ടി വരുന്ന പാരിസ്ഥിതിക പ്രശ്ങ്ങളെ അതിജീവിക്കുന്നതിനായി ആണ് ഈ ഹരിത വിപ്ലവം പ്രാവർത്തികമാകുന്നത്.
രാജ്യത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5.5 ദശലക്ഷം മരങ്ങൾ നൈജീരിയയിലെ കാത്തലിക് ബിഷപ്പ് കോൺഫറൻസ് (സിബിസിഎൻ) നട്ടുപിടിപ്പിക്കും. ബിഷപ്പുമാരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കാരിത്താസ് നൈജീരിയയാണ് ഹരിതവിപ്ലവ കാമ്പെയ്ൻ എന്ന് വിളിക്കുന്ന ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്. നൈജീരിയയിലെ 50 രൂപതകൾ ഓരോ വർഷവും 20,000 മരങ്ങൾ വീതം നട്ടുപിടിപ്പിക്കുമെന്നും പദ്ധതിയുടെ ഉദ്ഘാടന വേളയിൽ സിബിസിഎൻ പ്രസിഡന്റ് ലൂസിയസ് ഉഗോർജി വിശദീകരിച്ചു. അങ്ങനെ പ്രതിവർഷം 1.1 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
അമിതമായ മഴ, അപ്രതീക്ഷിത വെള്ളപ്പൊക്കം, കടുത്ത വളർച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ ജനങ്ങളെ സഹായിക്കുക കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമായ ഹരിതഗൃഹ വാതകങ്ങളെ ചെറുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision