കർത്താവിന്റെ പദ്ധതിയാണ് ‘പ്രവാചകശബ്ദം’: മാർ ജോസഫ് സ്രാമ്പിക്കൽ

Date:

പ്രസ്റ്റണ്‍: കർത്താവിന്റെ പദ്ധതിയാണ് ‘പ്രവാചകശബ്ദം’ ഓണ്‍ലൈന്‍ മാധ്യമമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. കത്തോലിക്ക മാധ്യമമായ ‘പ്രവാചക ശബ്‌ദം’ പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവാചകശബ്ദത്തോട് ചേർന്ന് എല്ലാവരും സഭയുടെ പ്രബോധനം സ്വീകരിക്കണമെന്നു ബിഷപ്പ് ഓര്‍മ്മപ്പെടുത്തി.

”കർത്താവിന്റെ പദ്ധതിയാണ് ‘പ്രവാചകശബ്ദം’ എന്ന് പറയുവാൻ അതിയായ സന്തോഷമുണ്ട്. വാർത്തകളും ആനുകാലികമായിട്ടുള്ള ശുശ്രൂഷകളും ചെയ്യുന്ന പ്രവാചകശബ്ദത്തിലൂടെ കത്തോലിക്ക സഭയുടെ പ്രബോധനം അനേകർ സ്വീകരിക്കുന്നു”വെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സ്മരിച്ചു. പ്രവാചകശബ്ദം Zoom-ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയെ കുറിച്ചും ബിഷപ്പ് സന്ദേശത്തില്‍ പങ്കുവെച്ചു.

”പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളില്‍ എടുത്തു പറയേണ്ട ശുശ്രൂഷ രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ ഡോക്യുമെന്റുകളെ കുറിച്ചുള്ള ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുൺ കലമറ്റത്തിലിന്റെ ക്ലാസുകളാണ്. 2025- ജൂബിലി വർഷമാണ്. ഈ ജൂബിലി വർഷത്തിന്റെ ഒരുക്കമായി കത്തോലിക്കാ സഭ നിർദ്ദേശിച്ചിരിക്കുന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഡോക്യുമെന്റുകൾ പഠിക്കുകയെന്നതാണ്”.

ഇക്കാര്യം മുൻകൂട്ടി ചെയ്യാനായി ‘പ്രവാചക ശബ്ദ’ത്തിന് സാധിച്ചുവെന്നുള്ളത് ദൈവത്തിന്റെ വലിയ കരുണയാണെന്നു ബിഷപ്പ് പറഞ്ഞു. പ്രവാചക ശബ്ദത്തോട് ചേർന്ന് എല്ലാവരും സഭയുടെ പ്രബോധനം സ്വീകരിക്കണമെന്ന ആഹ്വാനത്തോടെയാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആശംസ സന്ദേശം അവസാനിക്കുന്നത്.

watch : https://youtu.be/_v341B9HFeU

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്

പാലാ: പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച പാലാ സ്വദേശിയായ ഓട്ടോ...

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...