spot_img
spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 11

spot_img

Date:

വാർത്തകൾ

🗞️👉 രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.വിലപിടിപ്പുള്ള പലതും യുവതിയിൽ നിന്നും ചോദിച്ചു വാങ്ങി. രാഹുൽ താമസിച്ചിരുന്ന സ്ഥലത്തെ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തശേഷമാണ് അന്വേഷണസംഘം പിടികൂടിയത്.

🗞️👉 ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന എട്ട് മണിക്കൂർ നീണ്ടു. ബാങ്ക് അക്കൌണ്ട് വിവരങ്ങളും , ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവുമാണ് പരിശോധന നടത്തിയത്. സ്വർണാഭരണങ്ങൾ പരിശോധിക്കാനായി തന്ത്രിയുടെ വീട്ടിലേക്ക് സ്വർണപ്പണിക്കാരനെ എത്തിക്കുകയും ചെയ്തിരുന്നു.

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് . താന്‍ കോണ്‍ഗ്രസ് വിട്ടില്ല, കോണ്‍ഗ്രസാണ് തന്നെ വിട്ടതെന്നും കെ വി തോമസ് പറഞ്ഞു. 2019ല്‍ എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ ഞാന്‍ ജയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അന്ന് എനിക്ക് 71 വയസായിരുന്നു. എനിക്ക് 71 വയസായി എന്നാണ് അവര്‍ അന്ന് ഒരു കാരണമായി പറഞ്ഞത്. ഇന്ന് 84 വയസുള്ളയാളുകള്‍ തയാറായി കളത്തിലേക്ക് ഇറങ്ങുന്നു. ഞാന്‍ കോണ്‍ഗ്രസ് ഇപ്പോഴും വിട്ടിട്ടില്ല. പക്ഷേ, കോണ്‍ഗ്രസിനൊരു ലക്ഷ്യബോധമില്ല – അദ്ദേഹം പറഞ്ഞു

🗞️👉 ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമർശനമായി വ്യാഖ്യാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. രാജ്യത്ത് മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാ മത വിശ്വാസികളും അണിചേരണമെന്നും ജനുവരി 30 ജില്ലാ കേന്ദ്രങ്ങളിൽ വർഗീയതക്കെതിരെ പരിപാടി സംഘടിപ്പിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

🗞️👉 തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. വാളിക്കോട്ടെ ഫിനാൻസ് സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചുള്ളിമാനൂർ സ്വദേശി അജ്മൽ,ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് പിടിയിലായത്. പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകളാണ് പണയം വച്ചത്.

🗞️👉 കൊല്ലം തെന്മല ഒറ്റക്കലിൽ വൻ തീപിടിത്തം. ഒറ്റക്കലിന് സമീപമാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൊട്ടാരക്കരയിൽ നിന്നും പത്തനാപുരത്ത് നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പുക ഉയരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഫയർഫോഴ്‌സിനെ അറിയിച്ചത്.

🗞️👉 കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗത്തിൽ ദീർഘകാല ആവശ്യങ്ങൾ ആവർത്തിച്ച് കേരളം. മനുഷ്യ– വന്യജീവി സംഘർഷം തടയാൻ 1000 കോടി വേണം. എയിംസ്, ശബരിപാത നിർമാണം എന്നിവയും കേരളം ഉന്നയിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് സ്പെഷ്യൽ പാക്കേജ് വേണമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related