ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുവാൻ സ്വയം വിട്ടുകൊടുക്കുവാൻ വിശ്വാസികളെ ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. നോമ്പുകാലത്ത് ഏറെ പ്രാധാന്യം അർഹിക്കുന്ന ഈ ഓർമ്മപ്പെടുത്തൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് കൈമാറിയത്.
“നിങ്ങളുടെ വിശ്വാസം തളരുകയും അത് പുനരുജ്ജീവിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നുവോ? ദൈവ ദർശനത്തിനായി അന്വേഷിക്കുക: ആരാധനയിൽ ഇരിക്കുക, കുമ്പസാരത്തിൽ നിന്നോടു ക്ഷമിക്കാൻ അനുവദിക്കുക, കുരിശു രൂപത്തിന്റെ മുമ്പാകെ നിൽക്കുക. ചുരുക്കി പറഞ്ഞാൽ, അവനാൽ സ്നേഹിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കുക. പാപ്പാ കുറിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ വായിക്കുന്നു. നോമ്പുകാലം എന്ന ഹാഷ്ടാഗോടു കൂടിയാണ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചത്.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision