കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഭാ-സമുദായ പഠനശിബിരത്തിന് പീരുമേട്ടിൽ തുടക്കമായി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പഠനശിബിരം ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മലബാർ റീജിയൺ ചാപ്ലയിൻ ഫാ. ജോയി കട്ടിയാങ്കൽ, കെ.സി.സി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ട്രഷറർ ജോൺ തെരുവത്ത്, മലബാർ റീജിയൺ പ്രസിഡന്റ് ജോസ് കണിയാർകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ക്നാനായ സമുദായത്തിന്റെ ചരിത്രവഴികൾ എന്ന വിഷയത്തിൽ ഫാ. ജോയി കട്ടിയാങ്കൽ, ഫാ. ബൈജു മുകളേൽ, ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ ക്ലാസ്സ് നയിച്ചു. ‘പ്രവാസി ക്നാനായക്കാരുടെ അജപാലനദൗത്യവും വെല്ലുവിളികളും’ എന്ന വിഷയത്തൽ നടത്തിയ ചർച്ചക്ക് മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകി.
സമാപന ദിവസമായ ഇന്ന് ക്നാനായ സമുദായത്തിന്റെ സമകാലിക സമൂഹത്തിലെ ആഭിമുഖ്യങ്ങളെക്കുറിച്ച് വിഷയാവതരണങ്ങൾ നടത്തും. വൈകുന്നേരം 3.30-ന് നടത്തപ്പെടുന്ന സമാപന സമ്മേളനം ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് ടീം അംഗങ്ങളുമടക്കം 60 പേരാണ് പഠനശിബിരത്തിൽ പങ്കെടുക്കുന്നത്.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision