നോമ്പുകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയവും പണവും നീക്കി വയ്ക്കുന്നത് പലയിടത്തും ആളുകൾ അനുഷ്ഠിച്ചുവരുന്ന ഒന്നാണ്. എന്നാൽ സ്വന്തം ഇടവകകളുടെ പരിസരങ്ങളിൽ നിന്നും ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കൾ ശേഖരിച്ചു അത് വിറ്റ കിട്ടുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുകയാണ് വിയറ്റ്നാമിലെ ഒരു കൂട്ടം വിശ്വാസികൾ. തുവാ തീൻ ഹ്യൂ പ്രവിശ്യയുടെ തലസ്ഥാനമായ ഹ്യൂ ആസ്ഥാനമായുള്ള ഫു ഹൗ ഇടവകയിലെ വിശ്വാസികളാണ് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
ഞായറാഴ്ചകളിൽ വിശ്വാസികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞു ഇത്തരം വസ്തുക്കൾ ശേഖരിക്കും. പിന്നീട് അത് അടുത്തുള്ള ദൈവാലയത്തിന്റെ പരിസരത്ത് കൊണ്ടുവരുകയും അവ വേർതിരിച്ചു വിൽക്കുകയും ചെയ്യും. ഇതിലൂടെ കിട്ടുന്ന പണം ഇടവകയിലെ ആവശ്യക്കാരിലേയ്ക്ക് എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.
ഞായറാഴ്ചകളിൽ 12 അംഗങ്ങൾ അടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായി ഇവർ തിരിയും. എന്നിട്ട് ഇടവകയിലെ ആളുകളുടെ വീടുകളിലേക്ക് പോകും. അവിടെ വീടുകളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ ശേഖരിക്കും. ഈ പ്രവർത്തിയിലൂടെ പാവങ്ങൾക്ക് സഹായം എത്തിക്കുവാൻ മാത്രമല്ല അയൽക്കാരും ഇടവകയിലെ പുറത്തും ഉള്ള ആളുകളുമായും നല്ല ഒരു ബന്ധം സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പ്രവർത്തകരിൽ ഒരാളായ ഫൂക് പറയുന്നു.
ഇതിനകം തന്നെ ഈ മാർഗ്ഗത്തിലൂടെ അനേകം കുടുംബങ്ങൾക്ക് സഹായം എത്തിക്കുവാൻ ഇവർക്ക് കഴിഞ്ഞിട്ടിട്ടുണ്ട്. സഹായങ്ങൾ എല്ലാം ഇടവകയുടെ ചാരിറ്റി വഴിയാണ് ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നത്.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision