കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു, കേരളത്തിലെ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി
കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കേരളത്തിലെ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും ദ്രൗപതി മുർമു പറഞ്ഞു.
രാജ്യത്ത് വിവിധ മേഖലകളിൽ ആദ്യ നേട്ടം കൈവരിച്ച സ്ത്രീകൾ കേരളത്തിൽ നിന്നാണ്. നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് നൽകാനുള്ള ഭാഗ്യമുണ്ടായെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
കുടുംബശ്രീയുടെ 25 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സിഡിഎസ് അംഗങ്ങൾ എഴുതുന്ന കുടുംബശ്രീ ചരിത്രമായ രചനയുടെ ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്തു.പട്ടിക വർഗ വിഭാഗത്തിലുള്ളവരുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള ഉന്നതി പദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. മലയാളത്തിലേക്ക് മൊഴിമാറ്റിയ ടെക്നിക്കൽ ആൻഡ് എഞ്ചിനീയറിംങ് ഡിപ്ലോമ ബുക്കുകയുടെ പ്രകാശനവും രാഷ്ട്രപതി നിർവഹിച്ചു.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision