🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 18 , 2023 ശനി 1198 മീനം 4
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
🐋🐋🐋🐋🐋🐋🐋🐋🐋🐋🐋
വാർത്തകൾ
🗞🏵 സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിവസങ്ങളില്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. മാര്‍ച്ച് 29ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും 28ന് ശേഷം ലഭിക്കുന്ന ബില്ലുകള്‍ ക്യൂവിലേക്ക് മാറ്റും. ഈ ബില്ലുകള്‍ മാര്‍ച്ച് 31നകം മാറില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്.
🗞🏵 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ സി.പി.ഐയെ ഒഴിവാക്കി. സി.പി.ഐയുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. സി.പി.ഐ മാവോയിസ്റ്റിന് പകരം സി.പി.ഐ എന്ന് പഠന റിപ്പോര്‍ട്ടില്‍ എഴുതിയതാണ് പ്രശ്നമായത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തി. അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്.
🗞🏵 താലിബാന്റെ വിദ്യാഭ്യാസനിഷേധം 30 ലക്ഷം അഫ്ഗാൻപെൺകുട്ടികളുടെ ഭാവി ഇരുട്ടിലാക്കിയെന്ന് റിപ്പോർട്ട്. സ്കൂളിൽ പ്രവേശനം നേടുകയും പിന്നീട് താലിബാന്റെ വിലക്കുവീണതോടെ ഇരുളടഞ്ഞ അധ്യായമായിമാറുകയും ചെയ്തതാണ് ഇതിൽ മിക്കവരുടെയും ജീവിതം.
🗞🏵 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിൽ നൂറിലേറെ സീറ്റുകളിൽ സ്ഥാനാർഥി നിർണയത്തിൽ ധാരണ. സിറ്റിങ് എംഎൽഎമാർക്ക് സീറ്റുണ്ടാകില്ല. ആദ്യ സ്ഥാനാർഥി പട്ടിക ഉടൻ പുറത്തുവിടുമെന്ന് കോൺഗ്രസ് അറിയിച്ചു. ആരുമായും സഖ്യത്തിനില്ലെന്നും പോരാട്ടം ഒറ്റയ്ക്കാണെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
🗞🏵 മ്യാൻമറിലെ ഷാൻ സംസ്ഥാനത്തെ നാൻ നെയ്ന്റ് ബുദ്ധ വിഹാരത്തിൽ 3 ബുദ്ധ സന്യാസിമാർ ഉൾപ്പെടെ 22 പേർ വെടിയേറ്റു മരിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവം പട്ടാള ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് പ്രവാസി ദേശീയ സർക്കാർ ആരോപിച്ചു. എന്നാൽ, സേന ആരെയും വധിച്ചിട്ടില്ലെന്ന് പട്ടാള ഭരണകൂടത്തിന്റെ വക്താവ് സാ മിൻ പറഞ്ഞു. വിമത ഗ്രൂപ്പുകളുടെ ആക്രമണത്തിലാകാം ആളുകൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. തോമസ് ചാഴികാടന് എംപിയെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
🗞🏵 യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യ നടത്തിയ കുറ്റങ്ങളുടെ പേരിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് രാജ്യാന്തര ക്രിമിനൽ കോടതി(ഐസിസി). യുക്രെയ്നിൽ നിന്ന് അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തിയതിനാണ് പുടിനെതിരെ വാറന്റ്.
🗞🏵 കുപ്രസിദ്ധ ഇന്ത്യൻ ആത്മീയ ഗുരു നിത്യാനന്ദ സ്ഥാപിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന സാങ്കൽപിക രാജ്യവുമായി സാംസ്കാരിക സഹകരണത്തിനൊരുങ്ങി 30 അമേരിക്കൻ നഗരങ്ങൾ. പീഡനക്കേസിലടക്കം പ്രതിയായ സ്വാമി നിത്യാനന്ദ വാങ്ങിയ ചെറു ദ്വീപ് യഥാർഥ രാജ്യമാണെന്ന് തെറ്റിധരിച്ചാണ് യുഎസ് നഗരങ്ങൾ കരാറിന് മുതിർന്നത്.
🗞🏵 19 പുതിയ ജില്ലകളും മൂന്ന് പുതിയ റവന്യൂ ഡിവിഷനുകളും പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. ജില്ലാ പുനർനിർണയത്തിനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈ തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്.
🗞🏵 കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യത്ത് വിവിധ മേഖലകളില്‍ ആദ്യ നേട്ടം കൈവരിച്ച സ്ത്രീകള്‍ കേരളത്തില്‍ നിന്നാണ്.
🗞🏵 സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നടത്തി. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ഹയാത്തിൽ നടന്ന വിരുന്ന് സത്ക്കാരത്തിൽ ഗവർണർ, ഭാര്യ രേഷ്മ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, ജി.ആർ അനിൽ, ജെ ചിഞ്ചുറാണി, ആർ ബിന്ദു, എം.ബി രാജേഷ്, വീണാ ജോർജ്, അഹമദ് ദേവർകോവിൽ, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ പങ്കെടുത്തു.
🗞🏵 കേരളത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ.
ചെങ്ങന്നൂര്‍-പമ്പ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. ഇതിന് മുന്നോടിയായി ചെങ്ങന്നൂര്‍ പമ്പ റെയില്‍വേ പാതയുടെ സര്‍വേ ആരംഭിച്ചു. 77 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ പ്രാരംഭ പ്രവര്‍ത്തനമായ സര്‍വേയാണ് ആരംഭിച്ചത്.
🗞🏵 പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് (KEMS 2023) മാര്‍ച്ച് 17, 18, 19 തിയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കും. സമ്മിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 18ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബൈപാസ് റോഡിലെ ഒ ബൈ ടമാരയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
🗞🏵 തിരുവനന്തപുരം ഗവ ലോ കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എസ് എഫ് ഐക്കാര്‍ ക്രൂരമായി ആക്രമിച്ചെന്ന് അദ്ധ്യാപികയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റെന്നും അദ്ധ്യാപകരെ മണിക്കൂറുകളോളം പൂട്ടിയിട്ടെന്നും കോളേജിലെ അസി.പ്രൊഫര്‍ വി കെ സഞ്ജു പറയുന്നു. കെ.എസ്.യു, എസ്.എഫ്.ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കാര്‍ക്കതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരെയും മണിക്കൂറുകളോളം ബന്ദികളാക്കിയുള്ള എസ്.എഫ്.ഐയുടെ ഉപരോധം.
🗞🏵 ബ്രഹ്മപുരം തീപിടിത്തത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നാസയില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്കായി സിറ്റി പൊലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും. ഇതിന് വരും ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു. അട്ടിമറിസാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ വ്യക്തത വരുത്താനാണ് നാസയുടെ സഹായം തേടുന്നത്.
🗞🏵 പോപ്പുലര്‍ഫ്രണ്ട് കേസില്‍ എന്‍ഐഎ കുറ്റപത്രം നല്‍കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൊച്ചി എന്‍ഐഎ കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിപ്പട്ടികയില്‍ 59 പേരാണുള്ളത്.ഇതരമതസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തി, ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുസ്ലീം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനം നടത്താനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എന്‍ഐഎ പറയുന്നു. ഭീകരസംഘടനയായ ഐഎസിന്റെയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ നീക്കങ്ങള്‍ക്ക് തടസം നില്‍ക്കുന്നവരെ ഉന്‍മൂലനം ചെയ്യാനും പിഎഫ്‌ഐ പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടില്‍ നിരോധിത സംഘടനായായ ഐഎസിനെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
🗞🏵 മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതരമായ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണെന്ന് സുധാകരൻ പറഞ്ഞു. ക്രൈമിന്റെ ഓഫീസ് ആക്രമിച്ച് ലാവ്‌ലിന്‍ രേഖകൾ തീയിട്ടതിന് പിന്നാലെയാണ് റിയാസിന്റെ രാഷ്ട്രീയ വളര്‍ച്ച ആരംഭിച്ചതെന്നും ലാവ്‌ലിന്‍ രേഖകള്‍ അപ്രത്യക്ഷമായതോടെ പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലെത്താൻ സാധിച്ചു എന്നും സുധാകരൻ പറഞ്ഞു..
🗞🏵 സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പോലീസ് കേസെടുത്തു. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കല്‍, ലഹള ഉണ്ടാക്കാന്‍ ശ്രമിക്കല്‍ എന്നിവ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്
🗞🏵 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അവർ അഗ്നിവീർസിന്റെ ആദ്യ ബാച്ചിന്റെ ഭാഗമാണോ അല്ലെങ്കിൽ തുടർന്നുള്ള ബാച്ചുകളുടെ ഭാഗമാണോ എന്നതിനെ ആശ്രയിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകാനും മന്ത്രാലയം തീരുമാനിച്ചതായി അറിയിച്ചു. 1968ലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ആക്‌ട് (1968ലെ 50) പ്രകാരം ഉണ്ടാക്കിയ നിയമങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനത്തിലൂടെയാണ് പ്രഖ്യാപനം.
🗞🏵 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. ബലാത്സംഗത്തിനിരയായ യുവതിയെ ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഈ യുവതിയുടെ വിശാദാംശങ്ങള്‍ നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ്. പീഡനത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലാത്തതിനാലാണ് രാഹുലിന് കത്ത് അയച്ചതെന്നും പൊലീസ് അറിയിച്ചു.
🗞🏵 ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ 500 കോടി രൂപ പിഴ ഈടാക്കുമെന്നും സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.
🗞🏵 രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ പിഎം മിത്ര മെഗാ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ ടെക്‌സ്‌റ്റൈൽ മേഖലയ്ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 മഹാരാഷ്ട്രയിലെ ശിവസേനാ തര്‍ക്കത്തിന്റെ സുപ്രീംകോടതിയിലെ അവസാന വിചാരണ വേളയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറിനെ അംഗീകരിച്ച ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന ഉദ്ധവ് വിഭാഗം അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
🗞🏵 വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളോ എല്‍ എന്‍ ജി, സി എന്‍ ജി, ബയോ ഡീസല്‍ തുടങ്ങിയവ ഇന്ധനമായ വാഹനങ്ങൾ ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
🗞🏵 താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക്‌സിന് കീഴിലുള്ള ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ അഫ്ഗാൻ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് ആവര്‍ത്തിച്ചത്.
🗞🏵 സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ വിസമ്മതിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ ഭർത്താവിൽ നിന്നും ജീവൻ രക്ഷിക്കാൻ യുവതി വീടിന്റെ മേൽക്കൂരയിലൂടെ ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഭർത്താവ് യൂസഫിനെയും ഭർതൃവീട്ടുകാരെയും ഭയന്നാണ് ഇഖ്റ എന്ന യുവതി വീടിന്റെ മേൽക്കൂരയിലൂടെ ഓടിയത്. ശരീരത്താകമാനം മുറിവുകളുമേറ്റ നിലയിൽ ഇഖ്റയെ കണ്ടെത്തിയ നാട്ടുകാരാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
🗞🏵 തൃശൂരിലെ സദാചാര കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന നാല് പ്രതികളെ പൊലീസ് പിടികൂടി. ഉത്തരാഖണ്ഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. നാലുപേരെയും നാളെ വൈകിട്ട് തൃശൂരില്‍ എത്തിക്കും. കാമുകിയെത്തേടിയെത്തിയ ബസ് ഡ്രൈവര്‍ സഹറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്.
🗞🏵 കണ്ണൂര്‍ ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ ആദിവാസി യുവാവ് രഘുവാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. നിരവധി പേരടങ്ങുന്ന ഒരു സംഘമായിട്ടായിരുന്നു ഇവർ വിറക് ശേഖരിക്കാൻ പോയത്. ഇതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം
🗞🏵 കൊല്ലം ചാരുംമൂട് വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. താമരക്കുളം കീരി വിളയിൽ വീട്ടിൽ അൽത്താഫിനെയാണ് (19) അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 13-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
🗞🏵 കിഴക്കൻ കോംഗോയിൽ കഴിഞ്ഞ ആഴ്ച 35 ക്രൈസ്തവരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസ് വാർത്ത ഏജൻസിയായ അമാക് വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് വടക്കൻ കിവു പ്രവിശ്യയിലെ മുക്കോണ്ടി ഗ്രാമത്തിൽ തോക്കുകളും കത്തികളും ഉപയോഗിച്ച് “ക്രിസ്ത്യാനികളെ” കൊന്നൊടുക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തതു തങ്ങള്‍ ആണെന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദികള്‍ അഗ്നിയ്ക്കിരയാക്കിയ വീടുകളുടെ ഫോട്ടോയും ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ ‘അസോസിയേറ്റഡ് പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.
🗞🏵 നൈജീരിയയിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ഫോർത്തുണാത്തൂസ് ന്വചുക്വുവിനെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഡിക്കസ്റ്ററിയിലെ നവ സുവിശേഷവത്കരണത്തിനും, വ്യക്തിഗത സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിലായിരിക്കും അദ്ദേഹം സേവനമനുഷ്ഠിക്കുക. 2021 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭയിലേക്കും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലും വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്‌തു വരുന്നതിനിടെയാണ് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിന് ഈ പുതിയ നിയോഗം നൽകിയിരിക്കുന്നത്. 1994-ൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തില്‍ ചേർന്ന അദ്ദേഹം 2012 മുതൽ വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക് ന്യൂൺഷ്യോയായും സേവനം ചെയ്തിട്ടുണ്ട്.