പാലാ:ജൽ ജീവൻ മിഷന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ബി. വി. എം. കോളേജ് വിദ്യാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ ജല സംരക്ഷണത്തെ ആസ്പദമാക്കി ഫ്ലാഷ് മോബും തെരുവുനാടകവും അവതരിപ്പിച്ചു. കൊട്ടാരമറ്റം ബസ് ടെർമിനലിൽ PSWS ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, PSWS അസി. ഡയറക്ടർ ഫാ. ജോസഫ് താഴത്തു വരിക്കയിൽ , പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ , ബി.വി.എം. കോളേജ് അധ്യാപകൻ സജോ ജോയി, പ്രോജക്ട് കോർഡിനേറ്റർമാരായ ആഷ്ലി ജോസ് , ഫ്രാൻസീസ് സജി എന്നിവർ പ്രസംഗിച്ചു. ജൽ ജീവൻ മിഷന്റെ ഭാഗമായി ഏപ്രിൽ ഏഴാം തീയതി പാലായിൽ നടത്തപ്പെടുന്ന മീനച്ചിൽ നദീജല ഉച്ചകോടിക്കു മുന്നോടിയായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ “ഉറവ ” അവബോധന തെരുവുനാടകം ഇന്നും നാളയുമായി നടത്തപ്പെടുമെന്ന്പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.