പാലാ: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആസൂത്രിതമായ അവഹേളനവും വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനമേഖലയിലും സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടുകളും കാരണം ക്രൈസ്തവ വിശ്വാസവും സഭ നടത്തുന്ന സ്ഥാപനങ്ങളും കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനെതിരെ വിശ്വാസി സമൂഹം ഒന്നടങ്കം നിദാന്ത ജാഗ്രതയുള്ളവരായിരിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാതല ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. പരിപാവനമായ സന്യാസത്തെ വികലമായി ചിത്രീകരിക്കുന്ന കക്കുകളി നാടകവും വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന ഫ്‌ളക്‌സും മറ്റും വഴി സംഘടിത ശക്തികള്‍ ചേര്‍ന്ന് ക്രൈസ്തവ വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നത് ഒരു ജാനാധിപത്യ സമൂഹത്തിനും സര്‍ക്കാരിനും ഒട്ടും ഭൂഷണമല്ല എന്നും ഇത്തരം ക്രൈസ്തവ വിരുദ്ധ നിലപാടുകളില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകളില്‍ കമ്മ്യൂണിറ്റി ക്വോട്ടായിലും മാനേജ്‌മെന്റ് ക്വോട്ടായിലും പ്രവേശനം തേടുന്നവര്‍ക്ക് ഒ. ബി. സി. വിഭാഗത്തില്‍ പെടുന്നവര്‍ക്കുപോലും ഫീസ് ആനുകൂല്യം നിഷേധിക്കുന്നത്, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍ക്കുപോലും ക്ഷേമപെന്‍ഷന്‍ കൊടുക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍ദ്ധനരും നിരാലംബരുമായ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ക്ഷേമപെന്‍ഷന്‍ നിര്‍ത്തലാക്കിയത്, തുച്ഛമായ 1100 രൂപാ ഗ്രാന്റ് പോലും അനാഥാലയങ്ങളിലെ പകുതിയിലധികം പേര്‍ക്കും കൊടുക്കാത്തത്, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത കുറയ്ക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ സര്‍ക്കാര്‍ ശ്രമം ഉണ്ടാകാത്തതുമൂലമുള്ള ഭവിഷത്തുകള്‍ തുടങ്ങിയ നിരവധിയായ ആനുകാലിക വിഷയങ്ങള്‍ സമിതി ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ പാലാ രൂപത മുഖ്യ വികാരി ജനറാള്‍ ബഹു. ഫാ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍ ബഹു. ഫാ. ജോസഫ് മലേപറമ്പില്‍, ജാഗ്രതാ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, രൂപത ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, സമിതി അംഗങ്ങളായ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഫാ. മാണി കൊഴുപ്പംകുറ്റി, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.കെ. ജോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഡോ. റ്റി.റ്റി. മൈക്കിള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, എ.കെ.സി.സി പ്രസിഡന്റ് ഇമ്മാനുവല്‍ നിധിയിരി തുടങ്ങിയവര്‍ പങ്കെടുത്തു.
ക്രൈസ്തവര്‍ക്കെതിരെയുള്ള അവഹേളനവും അവഗണനയും
അവസാനിപ്പിക്കണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Date: