ഇന്ത്യക്കാർക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങുന്നു

Date:

ഇന്ത്യക്കാർക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ തന്നെയാണ് ഈ സ്വപ്നയാത്രയ്ക്കുള്ള അവസരമൊരുക്കുന്നത്. 2030 ഓടെയായിരിക്കും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ വിനോദ സഞ്ചാര മൊഡ്യൂൾ കുതിച്ചുയരുക.

ആറ് കോടി രൂപയോളമായിരിക്കും ഒരാൾക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിനായി മുടക്കേണ്ടി വരിക. ഇന്ത്യയുടെ സ്വന്തം സ്പേസ് ടൂറിസം മൊഡ്യൂളിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി. വിനോദ സഞ്ചാരികൾക്ക് 15 മിനുട്ടോളം ബഹിരാകാശത്ത് ചെലവഴിക്കാൻ സാധിക്കും.

എന്നാൽ എത്രത്തോളം ഉയരത്തിലാണ് ഇന്ത്യയുടെ മൊഡ്യൂൾ പോകുക എന്നകാര്യം പുറത്തുവിട്ടിട്ടില്ല. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റിലായിരിക്കും ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ യാത്രയെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ബഹിരാകാശ വിനോദ സഞ്ചാരത്തിന്റെ സാധ്യതകളെ കുറിച്ച് ഐ.എസ്.ആർ.ഒ പഠനം ആരംഭിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ശബരിമലയിൽ KSRTC 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി

പ്രതിദിന വരുമാനം 46 ലക്ഷം രൂപ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആർ.ടി....

ഗ്യാഡലൂപ്പ മാതാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

പാലാ: പാലാ ഗ്യാഡലൂപ്പ മാതാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി. പാല ഗ്വാഡലൂപ്പ...

കേരളോത്സവം 2024

മുത്തോലി ഗ്രാമപഞ്ചായത്തും കേരളസംസ്ഥാന യുവജനക്ഷമബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പഞ്ചായത്തുതല കേരളോത്സവം 2024...