തെക്കേൽ ആശാൻ 1958 ജൂൺ മാസം 12നാണ് സെന്റ് ജോൺസ് നിലത്തെഴുത് കളരി ആരംഭിയ്ക്കുന്നത്. ഇക്കഴിഞ്ഞ കൊറോണ കാലം വരെ ആശാൻ കളരി സജീവമായിരുന്നു. ഇക്കാലയളവിനുള്ളിൽ കൊഴുവനാലും പരിസര പ്രദേശങ്ങളിലും നിന്നായി ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ അദ്ദേഹം പകർന്ന് നൽകി.
ആശാൻ തന്റെ ശിഷ്യർക്ക് അക്ഷരങ്ങളിലൂടെ പകർന്ന് നൽകിയത് തന്റെ ഹൃദയത്തിലെ നന്മയുടെ നറുവെളിച്ചം കൂടിയാണ്. ശിഷ്യന്മാർ എത്ര ഉന്നത പദവിയിൽ എത്തിയാലും സ്നേഹ സമ്മാനങ്ങളുമായി ഇടയ്ക്കിടെ അദ്ദേഹത്തെ കാണാൻ എത്തുമായിരുന്നു. സാമൂഹ്യ സേവന സംഘടനയായ CSC യുടെ പ്രവർത്തനങ്ങളിലും ആശാൻ തന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു മാസത്തോളമായി അസുഖ ബാധിതനായിരുന്നു. അവിവാഹിതനായ അദ്ദേഹം, പരേതനായ സഹോദരൻ ഔസേപ്പച്ചന്റെ ഭാര്യ മേരിയുടെയും മകൾ പ്രിൻസി ബിജുവിന്റെയും സംരക്ഷണയിൽ ആയിരുന്നു.
ഇന്ന് രാവിലെ 9.30 ന് ആ പുണ്യാത്മാവ് നമ്മളെ വിട്ടുപിരിഞ്ഞു. സംസ്കാരം വെള്ളിയാഴ്ച്ച (17/03/2023) 3 PMന് വീട്ടിൽ ആരംഭിച്ചു കൊഴുവനാൽ പള്ളി സെമിത്തേരിയിൽ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision