ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ; അത്യപൂര്‍വ നേട്ടം കൈവരിച്ച ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് സുപ്രധാന നേട്ടം കൈവരിച്ച ദില്ലി എയിംസിലെ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
അമ്മയുടെ ഉദരത്തില്‍ കുഞ്ഞിന്റെ ഒരു മുന്തിരിയുടെ വലിപ്പമുള്ള ഹൃദയത്തിലെ ശസ്ത്രക്രിയ വെറും 90 സെക്കന്‍ഡുകള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിനാലാണ് എയിംസിലെ ഡോക്ടര്‍മാരെ അദ്ദേഹം പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചത്. “ഇന്ത്യയിലെ ഡോക്ടര്‍മാരുടെ വൈദഗ്ധ്യത്തിനും നൂതനത്വത്തിനും അഭിനന്ദനങ്ങള്‍.” കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബലൂണ്‍ ഡൈലേഷന്‍ ശസ്ത്രക്രിയ എയിംസിലെ വിദഗ്ധ സംഘം വിജയകരമായി ചെയ്തത്. 28 വയസുള്ള അമ്മയുടെ വയറിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ച്ചയായി മൂന്ന് തവണ ഗര്‍ഭം അലസിയതിന് ശേഷം ലഭിച്ച കുഞ്ഞാണ് ഇതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
കുഞ്ഞിന്റെ ഹൃദയാരോഗ്യത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും ഗര്‍ഭാവസ്ഥയില്‍ തന്നെ മാറ്റിയെടുക്കാന്‍ കഴിയുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് നിലവിലെ ഗര്‍ഭം അലസിപ്പിക്കാതെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ എയിംസിലെ കാര്‍ഡിയോതൊറാസിക് സയന്‍സസ് സെന്ററിലെ വിദഗ്ധ സംഘം കുഞ്ഞിന്റെ ആരോഗ്യത്തിനായി ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision