കടനാട് ഗവ.എൽ.പി സ്കൂൾ വാർഷിക ദിനാഘോഷവും വിവിധ പരിപാടികളും മാർച്ച് 18ന്

Date:

കടനാട് ഗവൺമെന്റ് എൽ.പി സ്കൂളിലെ വാർഷിക ദിനാഘോഷവും അധ്യാപക രക്ഷാകർതൃദിനാചരണവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 18 ശനിയാഴ്ച നടക്കും. വിപുലമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുന്നത്.

ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന സമ്മേളനം മാണി.സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡന്റ് മീര ആർ.കൃഷ്ണൻ ചടങ്ങിൽ സ്വാഗതം ആശംസിക്കും.

കോട്ടയം ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രീ ഐഎഎസ് മുഖ്യ പ്രഭാഷണവും മൊമെന്റോ സമർപ്പണവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ബോർഡ് അനാച്ഛാദനവും സ്കോളർഷിപ്പ് വിതരണവും നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കട്ടയ്ക്കൽ ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ഔസേപ്പ് പി.സിയ്ക്ക് ആദരവ് നല്കും.

കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻ സി.പുതുപ്പറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്സി സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമൻ വി.ജി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജേക്കബ്, രാമപുരം എ.ഇ.ഒ ജോസഫ് കെ.കെ സ്കൂൾ ഹെഡ്മിസ്ട്രസ് സുജാത വി.ബി എന്നിവർ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് ആദരവ് നല്കും.

വാർഡ് മെമ്പർമാരായ ജിജി തമ്പി, മധു കുന്നേൽ, ബിന്ദു ബിനു, മെർലിൻ റൂബി, ജെയ്സൺ ജോർജ്, സിബി ചക്കാലയ്ക്കൽ, ഗ്രേസി ജോർജ്, ജോസ് പ്ലാശനാൽ, റീത്തമ്മ ജോർജ് എന്നിവരും മുൻ വാർഡ് മെമ്പർ ബിന്ദു സതീഷ് കുമാർ, രാമപുരം ബി.പി.ഒ ഷൈനിമോൾ റ്റി.എസ്, മുൻ പിടിഎ പ്രസിഡന്റ് ഷിബി ഒട്ടുവഴിയ്ക്കൽ, മിനിമോൾ എൻ.ആർ, ബിനോയ് സെബാസ്റ്റ്യൻ, ജോണി വലിയകുന്നേൽ, ലാലി തോമസ്, വിജയകുമാർ പി.ആർ, അഭിറാം പി.ഒട്ടുവഴിയ്ക്കൽ, രമാദേവി സി.ബി തുടങ്ങിയവർ സംസാരിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...