കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ് ഗാര് ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍ ബില്ല് ഇന്ന് ലോക്സഭയില്‍ ചര്‍ച്ചക്ക് വരും. കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം, വേതനത്തിന്റെ 40% ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടി വെക്കുന്നതാണ് ബില്‍ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതേസമയം, തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്നും 125 ആയി വര്‍ധിപ്പിച്ചു എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ന്യായീകരണം. ബില്ല് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കും. സഭ സമ്മേളിക്കുന്നതിന് മുമ്പായി രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ബില്ല് വിശദീകരുക്കുക.














