പാലാ : പരസേവനം അഗ്നിയാണ് ആ അഗ്നി സമൂഹത്തിൽ പടർത്തണമെന്നു പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ മരിയ സദൻന്റെ നേതൃത്വത്തിൽ മുത്തോലി ഗ്രാമപഞ്ചായത്തിലെ പന്തത്തലയിൽ ആരംഭിച്ച ” തലചായ്ക്കാനൊരിടം” എന്ന അഗതി സംരക്ഷണ കേന്ദ്രത്തിന്റെ വെഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പിതാവ്.
സമുഹത്തിൽ നിന്നും ഒറ്റപ്പെട്ടവരെയും അകറ്റപ്പെട്ടവരെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തലചായ്ക്കാനൊരിടം എല്ലാവർക്കും അനുകരണീയ മാതൃകയാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.
എല്ലാ പഞ്ചായത്തുകളിലും ഇതുപോലെ ചെറിയ അഗതി സംരക്ഷണ കേന്ദ്രം നിർമ്മിക്കാനാണ് തലചായ്ക്കാനൊരിടം എന്ന പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് ജി മീനാഭവൻ, ഡോക്ടർ ടോണി തോമസ്, ജയിൽ സൂപ്രണ്ടന്റ് ഷാജി, ദേവസ്യാച്ചൻ മറ്റത്തിൽ, സാജോ പൂവത്താനി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision