ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥികളുടെ “പോരാളി” ശ്രദ്ധേയമാകുന്നു

Date:

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥികളുടെ “പോരാളി” ശ്രദ്ധേയമാകുന്നു. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് നൽകുന്നതിന്റെ ഭാഗമായാണ് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പോരാളി എന്ന പേരിൽ ഷോട്ട് ഫിലിം നിർമ്മിച്ചത്. സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് ഇപ്പോൾ പോരാളി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോരാളി എന്ന ഷോട്ട് ഫിലിം ശ്രദ്ധേയമാകുകയാണ്.

watch : https://youtu.be/iMCRmIRR2pA

സ്കൂളിലെ പ്രഥമാധ്യാപകനായ സാബു മാത്യു പതിപ്പള്ളിയുടെ മനസിൽ ഉദിച്ച ആശയം ആണ് പോരാളിയിലേയ്ക്ക് എത്തിയത് സ്കൂളിലെ അധ്യാപകനായ ജിജോ ജോസഫ് ആണ് പോരാളിക്ക് തിരക്കഥ രൂപപ്പെടുത്തിയത്. അഭിനേതാക്കളായി സ്കൂളിലെ വിദ്യാർത്ഥികളെയും കണ്ടെത്തി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിലെ ജീവനക്കാരനും സ്കൂൾ പിറ്റിഎ അംഗവുമായ ജിജോ മാത്യു കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി. അധ്യാപകനായ സിനു ജോസഫ് ക്യാമറയും സംഗീത അധ്യാപകനായ ഫ്രാൻസിസ് ജോസഫ് ഷോട്ട് ഫിലിമിന് സംഗീതവും നൽകി. ഒന്നര ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ടോണി ജോസഫ് ആണ് ഡബ്ബിംഗ്. വീഡിയോ എഡിറ്റിംങ്ങ്. മിക്സിംഗ് എന്നിവ നിർവഹിച്ചത്. ഷോട്ട് ഫിലിമിന്റെ നിർമ്മാണത്തിൽ കോർഡിനേറ്ററായി പ്രവർത്തിച്ചത് അധ്യാപകനായ ജിജി ജോസഫ് ആണ്. യുട്യൂബിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ട ഷോട്ട് ഫിലിം ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ ആയിരക്കണക്കിനു ആളുകൾ കാണുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തു.

കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്ന ഒരു കുടുംബത്തിന്റെ മോശമായ സാഹചര്യങ്ങളും തെറ്റായ കൂട്ടുകെട്ടുകളും പ്രധാന പങ്കുവഹിക്കുന്നു എന്ന തിരിച്ചറിവാണ് ഷോട്ട് ഫിലിമിന്റെ ആശയ രൂപീകരണത്തിന് നിദാനം. ലഹരിവിരുദ്ധ ആശയം കുട്ടികളിലും മുതിർന്നവരിലും എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂളിന് ഇതിനോടകം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...