തൃശ്ശൂരിൽ നടത്തിയ കക്കുകളി എന്ന നാടകത്തിലെ ക്രൈസ്തവവിരുദ്ധ ഉള്ളടക്കത്തെയും അവഹേളനങ്ങളെയും സ്ലീവാപുരം യൂണിറ്റ് പിതൃവേദി യോഗം അപലപിക്കുകയും നാടകം തീർത്തും ക്രൈസ്തവ സമൂഹത്തിന് അപമാനമാണെന്ന് വിലയിരുത്തുകയും ചെയ്തു.
കേരളത്തിലെ സന്യാസി സമൂഹങ്ങളിലെയും ആയിരകണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വില പറയുന്ന നാടകമാണ് കക്കുകളി നാടകം. ഭാരതത്തിൽ ആകമാനം ഉപേക്ഷിക്കപ്പെട്ടവരെയും ദുർബലരെയും സംരക്ഷിക്കുകയും അവർക്കുവേണ്ടി ജീവിക്കുകയും ചെയ്ത ചരിത്രമാണ് രേഖകളിൽ. ഇത്തരത്തിലുള്ള വികലമായ നാടകങ്ങളെ കേരള സമൂഹം പ്രോത്സാഹിപ്പിക്കരുതെന്നും പ്രസിഡന്റ് ലാനസ് ഉതിമറ്റം പറഞ്ഞു. ജിജി മാണി പതിയിൽ, ജെറ്റോ ചെങ്ങനാതുണ്ടത്തിൽ എന്നിവർ പ്രസ്തുത യോഗത്തിൽ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision