കർഷകരെ അവഗണിച്ച് സർക്കാരുകൾക്ക് മുമ്പോട്ട് പോകാനാവില്ല : മാർ കല്ലറങ്ങാട്ട്

Date:

പാലാ: കർഷകർ നാടിൻറെ നട്ടെല്ലാണെന്നും അവരെ അവഗണിച്ച് ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . വികസനം ഏതറ്റം വരെ പോയാലും കർഷകരും കൃഷി ഭൂമിയും കൃഷിയും ഇല്ലാതെ മനുഷ്യൻറെ നിലനിൽപ്പ് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി വിപുലമായ ജനകീയ പങ്കാളിത്തത്തോടെ നിരവധി വർഷങ്ങളായി നടത്തിവരുന്ന അടുക്കളത്തോട്ടം മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിൽപരം പേർ പങ്കെടുത്ത മൽസരങ്ങളിൽ വിജയിച്ചവരെ അദ്ദേഹം സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ബീനാ മാത്യു, വെട്ടിക്കത്തടം, കാഞ്ഞിരത്താനം കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായി.

കത്തോലിക്ക സന്യസ്ഥരെയും വിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന പ്രവണതകളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും ഇത്തരം നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേൽ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്ത് കൊള്ളരുതായ്മയും ആഭാസത്തരവും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കാക്കുളി നാടകം കേരളത്തിൽ ഇനിയും നടത്തുമെന്ന് വെല്ലുവിളിക്കുമ്പോൾ,അത് മതവികാരം വ്രണപ്പെടുത്തി സമുദായസ്പർദ്ധ വളർത്താനുള്ള ആസൂത്രിത ശ്രമമാണെന്ന് കത്തോലിക്ക കോൺഗ്രസ് വിലയിരുത്തി.

ക്രൈസ്തവ ജീവിതത്തിൽ സന്യാസവ്രതം എടുത്ത് സമൂഹത്തിന്റെ സർവോന്മുഖമായ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന സന്യാസികളെ, അവരുടെ ജീവിതാന്തസ്സിന്റെ ഒരു നന്മയും കാണാതെ വികൃതമായി നാടകത്തിലൂടെ ചിത്രീകരിചിരിക്കുന്നത് അപലനീയമാണ്. ജാതിയും മതവും വർണ്ണവും വർഗ്ഗവും രാഷ്ട്രീയവും നോക്കാതെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തിയ ചരിത്രമാണ് സന്യാസിനി സമൂഹത്തിനുള്ളത്.വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യ മേഖലകളിൽ ഇവർ ചെയ്യുന്ന നിസ്തുല സേവനത്തെ നാടക ആവിഷ്ക്കരണത്തിന്റെ ഉത്തരവാദിത്വപ്പെട്ടവർ മറക്കുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി.

രൂപതാ പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യക്ഷത വഹിച്ചു. റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, രാജീവ് കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം, സാജു അലക്സ് , എം എം. ജേക്കബ്, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ടോമി കണ്ണീറ്റുമാലിൽ ആൻസമ്മ സാബു, സി എം ജോർജ്, സാബു പൂണ്ടിക്കുളം, ജോൺസൺ ചെറുവള്ളി, ഫ്രാൻസിസ്കരിമ്പാനി, ബേബി ആലുങ്കൽ, പയസ് കവളംമാക്കൽ, ജോസ് ജോസഫ് മലയിൽ, എഡ്വിൻ പാമ്പാറ, സിന്ധു ജയ്ബു, ജോബിൻ പുതിയടത്തു ചാലിൽ എന്നിവർ സംസാരിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.90101വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി.

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...