തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിരൂപതയിൽ രണ്ട് വൈദികരെ കോർ എപ്പിസ്കോപ്പാമാരായും രണ്ടുപേരെ റമ്പാന്മാരായും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു. തിരുവനന്തപുരം മേജർ അതിരൂപതാ വികാരി ജനറാൾ റവ. ഡോ. വർക്കി ആറ്റുപുറത്തും അടൂർ വൈദിക ജില്ലയിൽ വയല ഇടവക വികാരി ഫാ. ജോൺ കാരവിളയുമാണ് പുതിയ കോർഎപ്പിസ്കോപ്പാമാർ.
കൊട്ടാരക്കര വൈദിക ജില്ലാ വികാരി ഫാ. ഗീവർഗീസ് നെടിയത്തും ദൈവദാസൻ മാർ ഈവാനിയോസ് കബർ ചാപ്പലിന്റെ ആധ്യാത്മിക പിതാവ് ഫാ. ഫിലിപ്പ് ദയാനന്ദ് എന്നിവരാണ് പുതിയ റമ്പാന്മാർ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision