ഇരിങ്ങാലക്കുട: സഹനങ്ങൾ ഏറ്റുവാങ്ങുമ്പോഴും സ്നേഹം പകർന്നു നൽകുവാൻ കഴിയുന്നതാണ് സ്ത്രീകളുടെ ശ്രേഷ്ഠതയെന്ന് ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സിഎൽസി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ സംഘടിപ്പിച്ച വനിതാദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. സ്ത്രീകൾ സമൂഹത്തിന്റെയും കുടുംബത്തിന്റെയും കെടാവിളക്കുകളാണ്. ശാരീരികമായും മാനസീകമായും ജീവിതത്തിൽ ഏറെ സഹനങ്ങൾ ഏറ്റുവാങ്ങുമ്പോഴും സ്നേഹവും അനുകമ്പയും സഹന ശക്തിയുമാണ് അവരെ ഏറെ ഉയരങ്ങളിലെത്തിക്കുന്നതെന്ന് ബിഷപ്പ് കൂട്ടിചേർത്തു. ആലത്തൂർ ലോകസഭാംഗം രമ്യ ഹരിദാസ് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഓരോ വനിതാദിനവും കടന്നുപോകുമ്പോൾ ഇനിയൊരു പെൺകുട്ടി പോലും ചൂഷണത്തിനോ പീഢനത്തിനോ ഇരയാകരുതെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഓരോ വർഷവും കഴിയുന്തോറും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചിരിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇത് നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ സമൂഹ മനസാക്ഷി ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്ന് എംപി അഭിപ്രായപ്പെട്ടു. സംസ്ഥാന സിഎൽസി വൈസ് പ്രസിഡന്റ് ഷീല ജോയ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രസംഗം നടത്തി. രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കിയ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കിയ സൈബർ വിഭാഗം സിറ്റി സബ്ബ് ഇൻസ്പെക്ടർ അപർണ ലവകുമാറിനെയും ദേശീയ തലത്തിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത റാങ്കിംഗ് കരസ്ഥമാക്കിയ സെന്റ് ജോസഫ്സ് കോളജിനെയും ചടങ്ങിൽ ആദരിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ എലൈസ്, ആനിമേറ്റർ സിസ്റ്റർ ജ്യോതിസ്, ജോയിന്റ് സെക്രട്ടറി നിയ തോമസ്, കോളജ് യൂണിയൻ ചെയർപേഴ്സൺ പി.എച്ച്. രഞ്ജന, യൂണിയൻ ജനറൽ സെക്രട്ടറി എഡ്വീന ജോസ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision