spot_img

മാർത്തോമ്മാശ്ലീഹ വചനം പാകി മുളപ്പിച്ചെടുത്ത നല്ല വയലാണ് നസ്രാണികൾ – മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

പാലാ : മാർത്തോമ്മാശ്ലീഹ വചനം പാകി മുളപ്പിച്ച നസ്രാണി പാരമ്പര്യത്തിന്റെ കരുത്തും വിശ്വാസത്തിന്റെ വീര്യവും ഓർമ്മിപ്പിച്ചുകൊണ്ടാണ് നമ്മുടെ രൂപതയുടെ മഹാകുടുംബയോഗമായ ബൈബിൾ കൺവെൻഷന് തുടക്കമാകുന്നത് എന്ന് മാർത്തോമ്മാശ്ലീഹ വചനം പാകി മുളപ്പിച്ചെടുത്ത നല്ല വയലാണ് നസ്രാണികൾ – മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു.
ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 43മത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

മംഗളവാർത്താക്കാലത്തിന്റെ പുണ്യവും തിരുപ്പിറവിയുടെ കാത്തിരിപ്പും നിറഞ്ഞുനിൽക്കുന്ന ഈ അവസരത്തിൽ, വചനം മാംസമാകുന്ന അത്ഭുതം സ്വന്തം ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയാറാകണമെന്നും ‘നീ എന്ത് ഭക്ഷിക്കുന്നുവോ അതായിത്തീരും’ എന്ന ചൊല്ല് പോലെ, ദൈവവചനം ഉൾക്കൊണ്ട് വചനമായി മാറാനും, അതുവഴി നമ്മുടെ ജീവിതത്തിൽ വചനം മാംസം ധരിക്കാനും കൺവെൻഷൻ വഴിയൊരുക്കട്ടെ എന്നും പിതാവ് ആശംസിച്ചു.

തുറസായ മൈതാനങ്ങളിൽ വചനം പ്രസംഗിച്ച ഈശോയുടെ മാതൃക പിന്തുടർന്ന് ഈശോ നടത്തിയ വചനപ്രഘോഷണങ്ങളുടെ തുടർച്ചയായാണ് ഈ കൺവെൻഷനും മനോഹരമായ ഈ മൈതാനത്തിൽ സംഘാടനം ചെയ്തിരിക്കുന്നതെന്നു പിതാവ് വ്യക്തമാക്കി.

ഏവരും ഒരേ മനസ്സോടെ ഈ വചനപ്പന്തലിൽ ഒന്നിച്ചുചേരണം.
സ്വന്തം പങ്കാളിത്തത്തോടൊപ്പം മറ്റുള്ളവരെയും കൺവെൻഷനിലേക്ക് നയിക്കാൻ ഓരോരുത്തരും ഉത്സാഹിക്കണം. അനേകർക്ക് അനുഗ്രഹപ്രദമാകുന്ന ഈ ആത്മീയ വിരുന്നിൽ പങ്കുചേർന്ന് നസ്രാണി പാരമ്പര്യത്തിന്റെ സാക്ഷികളാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നു എന്നും പിതാവ് കൂട്ടിച്ചേർത്തു.

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിലെ ‘പ്രത്യാശയുടെ കവാടത്തിലൂടെ’
തീർത്ഥാടകരായി പ്രവേശിച്ച്, വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം തേടി വിശുദ്ധീകരണം പ്രാപിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും പിതാവ് ആഹ്വാനം ചെയ്തു.

പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. എബ്രഹാം കുപ്പപുഴക്കൽ, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഷാലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അൽഫോൻസിയൻ പാസറ്റൽ സെൻ്റർ ഡയറക്ടർ ഫാ. ജോസ് തറപ്പേൽ വിവിധ ഇടവക വികാരിമാര്‍, രൂപതയിലെ വിവിധ സംഘടന ഡയറക്ടർമാർ, വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഡോ. ജോസഫ് അരിമറ്റത്ത്, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, ബൈജു ഇടമുളയില്‍, ഷിജി വെള്ളപ്ലാക്കല്‍, ടോമി മംഗലത്തിൽ, ഷാജി ഇടത്തിനകം, സോഫി വൈപ്പന തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related