ഏറ്റുമാനൂർ :ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്. സ് കേരള -ഐ. എച്ച്. കെ -കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ സമ്മേളനവും ഹോമിയോപ്പതി ഡോക്ടർമാർക്കായുള്ള കോട്ടയം ജില്ലാ സമ്മേളനവും തെള്ളകം ചൈതന്യ ഓഡിറ്റോറിയത്തിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് മുഖ്യാതിഥിയാണ്
.
ഇമ്മുണോറ -2025 എന്ന ഈ സെമിനാറിൽ, ഓട്ടോ ഇമ്യൂൺ രോഗങ്ങളിലും ആസ്ത്മ കേസുകളിലും ഹോമിയോപ്പതിയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. ജോളി എസ് ജനാർദ്ദനൻ, ഡോ. ആർ എസ് അജിത് കുമാർ എന്നിവർ ക്‌ളാസുകൾ നയിക്കുന്നു.
ആധുനിക ജീവിത സാഹചര്യത്തിൽ വർധിച്ചു വരുന്ന ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ കൃത്യമായ ഹോമിയോപ്പതി ചികിത്സയിലൂടെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. ഈ വിഷയത്തിൽ ഹോമിയോപ്പതി ഡോക്ടർമാർക്കായുള്ള Continuous medical education ഭാഗമായിട്ടാണ് ഈ സെമിനാർ നടത്തപ്പെടുന്നത്.
ഐ. എച്ച്. കെ യുടെ ഭാഗമായി സംസ്ഥാനത്തലത്തിൽ നടത്തപ്പെടുന്ന ‘സമഗ്രം’ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പുകളുടെ കോട്ടയം ജില്ലയിലെ തീയതിപ്രഖ്യാപനം ഡോ. സിന്ധുമോൾ ജേക്കബ് നിർവഹിക്കും. വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയിൽ ഹോമിയോപ്പതിയുടെ പ്രാധാന്യവും വ്യാപ്തിയും സമൂഹത്തിൽ എത്തിക്കുന്നതിനായി സംസ്ഥാനമെമ്പാടും സംഘടിപ്പിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ 8 വിവിധ സ്ഥലങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തും.
പത്രസമ്മേളനത്തിൽ
ഐ.എച്ച്. കെ കോട്ടയം ജില്ലാ പ്രസിഡന്റ് ഡോ. ശ്രീകുമാരി ദിലീപ്, സെക്രട്ടറി ഡോ. ജ്യോതിഷ് ടി. കെ. ട്രെഷറർ ഡോ. വിമൽ ശർമ, ഡോ. സോമരാജ് എന്നിവർ പങ്കെടുത്തു.














