വല്യച്ചൻമലയിലെ നോമ്പുകാല ധ്യാനം വൻ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Date:

അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വല്യച്ചൻ മലയിലെ നോമ്പുകാല ധ്യാനം ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്നു. റവ. ഫാ. സാബി കൊച്ചിക്കുന്നേൽ സിഎംഎഫ് ആണ് ധ്യാനം നയിക്കുന്നത്. ആദ്യമായിട്ടാണ് അരുവിത്തുറ പള്ളിയുടെ നോമ്പുകാല ധ്യാനം വല്യച്ചൻ മലയിൽ സംഘടിപ്പിച്ചിരിക്കുന്നത്. പാരിസ്ഥിതിക തീർത്ഥാടന കേന്ദ്രമായ വല്യച്ചൻമലയിൽ വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് (12.03) ധ്യാനം സമാപിക്കും. എല്ലാ ദിവസവും ധ്യാനത്തിനു ശേഷം പങ്കെടുക്കുന്ന എല്ലാവർക്കും അത്താഴവും നൽകുന്നുണ്ട്. ഇന്നലത്തെ ധ്യാനത്തിൽ 1000ത്തിൽ കൂടുതൽ ഭക്തജനങ്ങൾ പങ്കുചേർന്നു. വലിയ ഉഷ്ണവും ചൂടും അതുപോലെ തന്നെ കാലാവസ്ഥ പ്രശ്നവുമുള്ള ഈ സമയത്ത് വല്യച്ചൻമലയിൽ നടത്തപ്പെടുന്ന ഈ ധ്യാനം പങ്കെടുക്കുന്ന എല്ലാവർക്കും കുളിർമയുടെ അനുഭവമാണ് നൽകുന്നത്.

ഫെബ്രുവരി 20 മുതൽ വല്യച്ചൻമലയിൽ ആരംഭിച്ച കുരിശിന്റെ വഴിയിലും തുടർന്നുള്ള വിശുദ്ധ കുർബാനയിലും പങ്കെടുക്കാൻ വലിയ ഭക്തജന പ്രവാഹമാണ്. ഓരോ ദിവസവും കഴിയുമ്പോഴും വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...