എ.ഐ.എ.ഡി.എം.കെ. പുറത്താക്കിയ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു.പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തി, പാർട്ടി അധ്യക്ഷൻ വിജയിൽ നിന്നും അംഗത്വം സ്വീകരിച്ചു.
സെങ്കോട്ടയ്യൻ എംജി അറിൻറെ ജീവചരിത്രം വിജയ്ക്ക് സമ്മാനിച്ചു.ഓർഗനൈസിംഗ് സെക്രട്ടറിയായോ, 28 അംഗ ടിവികെ നിർവാഹക സമിതിയുടെ ചീഫ് കോ-ഓർഡിനേറ്റർ പദവിയിലോ സെങ്കോട്ടയ്യൻ നിയമിക്കപ്പെടും. മുൻ എംപി വി. സത്യഭാമയും സെങ്കോട്ടയ്യനൊപ്പം ടിവികെയിൽ ചേർന്നു.
ഒൻപതുതവണ എംഎൽഎ ആയിട്ടുള്ള സെങ്കോട്ടയ്യൻ ജയലളിതയും ഇപിഎസ് സർക്കാരുകളിലും മന്ത്രി ആയിരുന്നു.സങ്കോട്ടയ്യന്റെ അനുഭവസമ്പത്ത് ടിവികെയ്ക്ക് കരുത്താകുമെന്ന് വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. തമിഴ്നാട്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ടിവികെയ്ക്ക് കഴിയുമെന്നാണ് സെങ്കോട്ടയ്യൻ അഭിപ്രായപ്പെട്ടത്.














