‘പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം’ എന്ന പ്രമേയത്തിലൂന്നിയ പ്രഥമ അപ്പസ്തോലിക യാത്രയുമായി ലെയോ പതിനാലാമൻ പാപ്പ തുർക്കിയിലേക്കും ലെബനോനിലേക്കും പുറപ്പെടുന്നു.
നവംബർ 27 വ്യാഴാഴ്ച ആരംഭിച്ച് ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ യാത്രയ്ക്ക് പ്രാർത്ഥനാ സഹായം അഭ്യർഥിച്ച് വത്തിക്കാനിൽ ഇന്നലെ (നവംബർ 16, ബുധനാഴ്ച) നടന്ന പൊതു കൂടിക്കാഴ്ചയിൽ പരിശുദ്ധ പിതാവ് സംസാരിച്ചിരുന്നു.
സമ്പന്നമായ ചരിത്രവും ആധ്യാത്മികതയുമുള്ള തുർക്കിയിലെയും ലെബനോനിലെയും പ്രിയപ്പെട്ട ജനങ്ങളെ കാണാനാണ് താൻ യാത്ര ആരംഭിക്കുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കൂടാതെ, ഈ യാത്ര നിഖ്യായിൽ നടന്ന ഒന്നാം എക്യൂമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.














