പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മണ്ഡലങ്ങളിൽ നിന്നുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടെ, 61 സ്ഥാനാർത്ഥികൾ അവരുടെ റിപ്പോർട്ടുകൾ സമർപ്പിക്കും.
61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആറു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. തിരഞ്ഞെടുപ്പ് പരാജയത്തെ പറ്റി പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നിരീക്ഷകരെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
243 അംഗ സഭയില്‍ 35 സീറ്റിലാണ് പ്രതിപക്ഷത്തിന് ജയിക്കാന്‍ സാധിച്ചത്. 202 സീറ്റില്‍ ജയിച്ച എന്‍ഡിഎ മുന്നണിയുടെ സര്‍ക്കാര്‍ അധികാരമേറ്റു. പത്താം തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.














