ജി 20യുടെ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പ്രതികാര നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഫ്‌ളോറിഡയിലെ മയാമിയിൽ അടുത്ത വർഷം നടക്കുന്ന ജി20-യിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വരുന്ന എല്ലാ സബ്‌സിഡിയും ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ വംശീയപീഡനത്തിന് ഇരയാകുന്നുവെന്നാരോപിച്ചാണ് ദക്ഷിണാഫ്രിക്കയിലെ ജി 20 അമേരിക്ക ബഹിഷ്‌കരിച്ചത്.














