ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്പോർട്സ് കാറായി എംജിയുടെ സൈബർസ്റ്റർ. ഈ വർഷം ജൂലൈയിലാണ് വാഹനംവ ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതുവരെ 350 യുണിറ്റുകളാണ് നിരത്തിലെത്തിച്ചത്. നാല് മാസം മുതൽ അഞ്ച് മാസം വരെയാണ് നിലവിൽ ബുക്കിങ് പിരീഡ്.
എംജി സെലക്ട് വഴിയാണ് സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിൻ്റെ വിപണനം നടക്കുന്നത്. എംജിയുടെ പ്രീമിയം ഡീലർഷിപ്പ് വഴി വിൽപ്പനയ്‌ക്കെത്തുന്ന ആദ്യ ഉത്‌പന്നമായിരുന്നു സൈബർസ്റ്റാർ. 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമുള്ളതാണ് ഈ മോഡൽ.
2,689 മില്ലീമീറ്ററിൻറെ വീൽബേസാണ് നൽകിയിരിക്കുന്നത്. സ്ലീക്ക് എൽ.ഇ.ഡി ഹെഡ് ലാമ്പ്, ഡി.ആർ.എൽ, സ്പ്ലിറ്റഡ് എയർ ഇൻടേക് എന്നിവയാണ് മുൻവശത്തെ ആകർഷണം. മുന്നിൽ ഇരട്ട വിഷ്ബോൺ സസ്പെൻഷനും പിന്നിൽ ഫൈവ് ലിങ്ക് ഇൻഡിപെൻഡന്റ് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.














