ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. ഉമർ നബിക്ക് സഹായം ചെയ്ത സോ ഹൈബ് എന്ന ഫരീദ ബാദ് സ്വദേശിയെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. കേസിൽ എൻ ഐ എ നടത്തുന്ന ഏഴാമത്തെ അറസ്റ്റ് ആണിത്. കസ്റ്റഡിയിലുള്ള ഡോക്ടർ മുസമിൽ ഷ
കീൽ അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും, ചാവേർ ഭീകരൻ ഡോക്ടർ ഉമർ നബിയെ കുറിച്ച് നിർണായക വിവരങ്ങൾ ആണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.














