ഉറി ജലവൈദ്യുത നിലയം പാക്കിസ്താന്‍ ലക്ഷ്യമിട്ടിരുന്നതായി സിഐഎസ്എഫ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കിടെയായിരുന്നു പാക്കിസ്താന്റെ ആക്രമണനീക്കം. നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും പാക്കിസ്താന്റെ ശ്രമം പരാജയപ്പെടുത്തി എന്നും സൈന്യം പറഞ്ഞു.
പകല്‍ഗാം ഭീകരാക്രമണത്തിന് മെയ് 6, 7 തീയതികളില്‍ ആയി ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു പാക്കിസ്താന്റെ നീക്കം.
ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം നിയന്ത്രണ രേഖ സമീപമുള്ള ഉറി ജലവൈദ്യുത നിലയം ആക്രമണം നടത്താന്‍ പാക്കിസ്താന്‍ നീക്കം നടത്തി. ഉറിയിലെ ജനവാസ മേഖലകളും പാക് സൈന്യം ലക്ഷ്യമിട്ടു.














