ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ സർക്കാർ കണ്ണിൽ പൊടി ഇടുന്ന അന്വേഷണം മാത്രം നടത്തുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സൂത്രധാരൻമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉള്ള താൽപ്പര്യം അന്വേഷണ സംഘത്തിന് ഇല്ല.
കൃത്യമായ ആസൂത്രം ഈ വിഷയത്തിൽ നടന്നു. വാസുവും , പത്മകുമാറും പിണറായി വിജയൻ്റെ അടുത്ത ആളുകൾ. ശരിയായ അന്വേഷണം നടന്നാൽ മുഖമന്ത്രിയുടെ അടുത്ത് എത്തും. മുഖ്യമന്ത്രിയുടെ അറിവോ , സമ്മതമോ ഇല്ലാതെ ഈ കൊള്ള നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
നവോത്ഥാനത്തിന്റെ മറവിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ പ്ലാൻ ചെയ്തു. CPIM സംസ്ഥാന നേതാക്കളുടെ അറിവ് ഇല്ലാതെ കൊള്ള നടക്കില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.














