എല്ലാവരുടെയും ആദരവും ആരാധനയും അർഹിക്കുന്നതാണ് വിശുദ്ധ നഗരമായ ജെറുസലേം എന്ന് ഫ്രാൻസിസ് മാർപാപ്പ. മാർച്ച് ഒമ്പതിനാണ് ഫ്രാൻസിസ് മാർപാപ്പ ജറുസലേമിന്റെ സാർവ്വത്രികമൂല്യത്തെ ഉയർത്തിക്കാട്ടി സംസാരിച്ചത്. ഡിക്കാസ്റ്ററി ഫോർ ഇന്റർലിജിയസ് ഡയലോഗും പലസ്തീൻ കമ്മീഷനും തമ്മിലുള്ള സംവാദത്തിനായുള്ള സംയുക്ത വർക്കിംഗ് ഗ്രൂപ്പിൽ പങ്കെടുത്തവരോട് സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
യഹൂദർക്കും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ജെറുസലേം നഗരത്തോടുള്ള ‘സാർവ്വത്രിക മൂല്യവും പ്രാധാന്യവും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. യേശുവിന്റെ കുട്ടിക്കാലം മുതൽ എല്ലാ വർഷവും ജെറുസലേം ദേവാലയത്തിൽ പെരുന്നാളിന് പോയിരുന്നു. യേശുവിന്റെ ജീവിതത്തിന്റെ അനേകം സംഭവങ്ങൾ നടക്കുന്ന സ്ഥലമാണ് ജെറുസലേം എന്ന് സുവിശേഷത്തിന്റെ വെളിച്ചത്തിൽ മാർപാപ്പ ഊന്നിപ്പറഞ്ഞു. “യേശു ജെറുസലേമിനെക്കുറിച്ച് കരയുന്നുണ്ട്. യേശുവിന്റെ ഈ നിലവിളി നിശബ്ദതയിൽ ധ്യാനിക്കേണ്ടതാണ്” – പാപ്പാ ഓർമ്മപ്പെടുത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision