spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 26

spot_img

Date:

വാർത്തകൾ

🗞️👉 ‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം; ചൈന എത്ര നിഷേധിച്ചാലും യാഥാർത്ഥ്യം മാറില്ല’; വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ വനിതയെ ചൈന തടഞ്ഞുവച്ച സംഭവത്തിൽ ഇതുവരേയും കൃത്യമായി വിശദീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് 24 മണിക്കൂർ വരെ വിസ വേണ്ടെന്ന സ്വന്തം ചട്ടം ചൈന തന്നെ ലംഘിക്കുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും ഈ യാഥാർത്ഥ്യം മാറില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ വനിത എല്ലാ സാധുവായ യാത്രാ രേഖകളും കൈവശം വച്ചിരുന്നു. യാത്രയുടെ ഭാഗമായി ഷാങ്ഹായ് വിമാനത്താവളം വഴി കടന്നുപോകുക മാത്രമായിരുന്നു. അവരെ തടഞ്ഞുവയ്ക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇത്തരം സംഭവങ്ങൾ‌ അസ്വീകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചു.

🗞️👉 ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കൊള്ളയിൽ മുഖ്യസൂത്രധാരൻ പത്മകുമാറെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് എസ്ഐടിയുടെ വാദം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്‍റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിര്‍ണ്ണായകമാണ്.

🗞️👉 ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോനയെ തകര്‍ത്ത് ചെല്‍സി; ലെവര്‍ കുസനോട് അടിയറവ് പറഞ്ഞ് സിറ്റി

അര്‍ധരാത്രി നടന്ന ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ ടീമുകളുടെ പോരാട്ടങ്ങളില്‍ ചെല്‍സി ബാഴ്‌സലോണയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ജര്‍മന്‍ ടീമായ ലവര്‍കുസനോട് രണ്ട് ഗോള്‍ വഴങ്ങി മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ജുവന്റ്‌സ് നോര്‍വീജിയന്‍ ക്ലബ് ആയ ബോഡോ ഗ്ലിംറ്റുമായി 3-2 സ്‌കോറില്‍ വിജയിച്ചു. ഡോര്‍ട്ടുമുണ്ടും വിയ്യാറയല്‍ മത്സരത്തില്‍ ഡോര്‍ട്ടുമുണ്ട് നാല് ഗോളിന്റെ ആധികാരിക വിജയം നേടി. മത്സരത്തില്‍ ഡോര്‍ട്ടുമുണ്ടിന് ലഭിച്ച രണ്ട് പെനാല്‍റ്റി കിക്കും പാഴാക്കി. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ആയ ന്യൂകാസില്‍ മാഴ്‌സല്ലിയോട് 2-1 സ്‌കോറില്‍ പരാജയപ്പെട്ടു. നാപ്പോളിക്കും വിജയമുണ്ട്. അസര്‍ബൈജാന്‍ ക്ലബ്ബ് ആയ ഖരാബാഗിനോട് ആയിരുന്നു നാപ്പോളിയുടെ രണ്ട് ഗോള്‍ വിജയം.

🗞️👉 തദ്ദേശ തിരഞ്ഞെടുപ്പ് : മത്സര ചിത്രം തെളിഞ്ഞു; സംസ്ഥാനത്താകെ 75,632 സ്ഥാനാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സംസ്ഥാനത്താകെ 75,632 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറത്താണ്. കാസര്‍ഗോഡാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്.36027 പുരുഷ വോട്ടര്‍മാരും 39604 സ്ത്രീ വോട്ടര്‍മാരുമാണ് സംസ്ഥാനത്തുള്ളത്.

🗞️👉 മൂന്ന് ദിവസം കൊണ്ട് നടന്ന് തീർത്തത് 100 കിലോമീറ്റർ‌; ​ഗിന്നസ് ബുക്കിൽ ഇടം നേടി ചൈനയിലെ ഹ്യുമനോയ്ഡ് റോബോട്ട്

ഗിന്നസ് ബുക്കിൽ ഇടം നേടി ചൈനയിലെ ഹ്യുമനോയ്ഡ് റോബോട്ട്. മൂന്ന് ദിവസം കൊണ്ട് 100 കിലോമീറ്റർ നടന്ന് തീർത്തതോടെയാണ് ​ഗിന്നസിൽ ഇടം നേടിയത്. എജിബോട്ട് എ2 എന്ന റോബോട്ടാണ് റെക്കോർഡ് കുറിച്ചത്. ഒരു ഹ്യുമനോയ്ഡ് റോബോട്ട് കാൽനടയായി സഞ്ചരിച്ച ഏറ്റവും ദൈർഘ്യമേറിയ യാത്രയാണിത്. ഗിന്നസ് വെബ്‌സൈറ്റ് പ്രകാരം നവംബർ 10മുതൽ 13 വരെ 106.286 കിലോമീറ്ററാണ് റോബോട്ട് സഞ്ചരിച്ചത്.

🗞️👉 “ആരെയും സംരക്ഷിക്കില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും” – എം.വി. ഗോവിന്ദൻ

അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു എങ്കിൽ തിരികെ പിടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി. നിഷ്പക്ഷ അന്വേഷണം പാർട്ടി ആവശ്യപ്പെട്ടു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. സ്വർണക്കൊള്ളയിൽ പാർട്ടിക്ക് അപകടം പറ്റുമെന്നാണ് മാധ്യമങ്ങളുടെ വിചാരം. എല്ലാവരും രാവിലെ മുതൽ ഈ വർത്ത മാത്രമാണ് നൽകുന്നത്. ഒരാളെയും സംരക്ഷിക്കില്ലെന്നും അതാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയും സർക്കാരും അന്വേഷണത്തിന് പൂർണ പിന്തുണയാണ് നൽകുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പദ്മകുമാറിന്റെ അറസ്റ്റിൽ സിപിഐഎമ്മിന് അങ്കലാപ്പില്ല. ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് ആവർത്തിക്കുന്നത്. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

🗞️👉 ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ നവംബർ 28 മുതൽ

ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ നവംബർ 28 വെള്ളി മുതൽ 30 -ഞായർവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന വൈകുന്നേരം 5.30 ന് വിശുദ്ധ കുർബ്ബാന ലദീഞ്ഞ് 6.45 ന് കൊടിയേറ്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ രാത്രി 7 മണിക്ക് ഫിലിംഷോ : അവൻ വീണ്ടുംവരും ശനിയാഴ്ച രാവിലെ 6 മണിക്ക് കപ്പേളയിൽ വി. കൂർബാന ലദിഞ്ഞ് തിരുസ്വരുപപ്രതിഷ്ഠ ഫാദർ ജേക്കബ് കടുതോടിൽ ഉച്ചകഴിഞ്ഞ് 2.30 ന് എകസ്ഥരുടെ സമ്മേളനം 3.30 ന് ചെണ്ടമേളം തുടർന്ന് ബാന്റ്മേളം വൈകുന്നേരം 4.30 ന് ആഘോഷമായ സുറിയാനി തിരുനാൾ കുർബ്ബാന സന്ദേശം ഫാദർ മാത്യു വെണ്ണായിപ്പള്ളിൽ 6 മണിക്ക് തിരുനാൾ പ്രദിക്ഷണം 6.45 ന് സ്ലീവാവന്ദനം രാത്രി 7 മണിക്ക് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം ഒറ്റ- പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 5.30 നും 7 മണിക്കും വി.കുർബ്ബാന 8.30 ന് ചെണ്ടമേളം തുടർന്ന് ബാന്റ് മേളം 10 – മണിക്ക് ആഘോഷമായ തിരുനാൾ കൂർബ്ബാന സന്ദേശം ഫാ.ജോജു അടമ്പക്കല്ലേൽ 11.30 ന് തിരുനാൾ പ്രദിക്ഷണം 12.30 ന് സമാപനാശീർവാദം

🗞️👉 തദ്ദേശപ്പോര് മുറുകുന്നു: മുന്നണികളിൽ വിമതശല്യം ഒടുങ്ങാതെ; കർശന നടപടിയുമായി നേതൃത്വങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മത്സര ചിത്രം തെളിഞ്ഞിട്ടും മുന്നണികളിലെ അസ്വാരസ്യങ്ങൾ മാറുന്നില്ല. പലയിടത്തും വിമതശല്യം ഒഴിഞ്ഞിട്ടില്ല. സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് നേതാക്കളുടെ രാജിയും തുടരുകയാണ്. വിമതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ മുപ്പത്തി അയ്യായിരത്തോളം പേരാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. പടലപ്പിണക്കത്തെ തുടർന്ന് പത്രിക നൽകിയ നിരവധി പേർ പിന്മാറിയെങ്കിലും വിമതശല്യം പൂർണമായും ഒഴിയുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക് പഞ്ചായത്തിലെ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി അനിത അനീഷ് പ്രതികരിച്ചു. മുൻ എംപി രമ്യാ ഹരിദാസിന്റെ മാതാവാണ് പൂവാട്ടുപറമ്പ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി.

🗞️👉 യുഡിഎഫ് പ്രവേശനം വൈകും; പി.വി. അൻവറിന്റെ ടിഎംസിക്ക് മുന്നണിയിലേക്ക് വഴി തുറക്കുക തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

പി.വി.അന്‍വറിന്റെ ടിഎംസിയുടെ യുഡിഎഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം. മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് യുഡിഎഫ് പ്രവേശനം വൈകിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ പി.വി.അന്‍വറിനെ മുന്നണിയില്‍ അംഗമാക്കരുതെന്നാണ് മലപ്പുറത്തെ നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തെയും നിരന്തരം ആക്ഷേപിച്ചുകൊണ്ടിരുന്ന പി.വി. അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കുന്നതിനോട് മലപ്പുറത്ത് നിന്നുളള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുടക്കം മുതല്‍ തന്നെ യോജിപ്പുണ്ടായിരുന്നില്ല. മുന്നണിയുടെ പൊതു തീരുമാനം എന്ന നിലയില്‍ അന്‍വറിനെ ഉള്‍ക്കൊളളണമെന്ന നിര്‍ദ്ദേശം അംഗീകരിക്കുമ്പോള്‍തന്നെ അത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞുമതിയെന്നാണ് കോണ്‍ഗ്രസ്
നേതൃത്വത്തിന്റെ നിലപാട്.

🗞️👉 മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിൽ; തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി, ആശങ്ക വേണ്ടെന്ന് അധികൃതർ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് 140 അടിയായി ജലനിരപ്പ് ഉയര്‍ന്നത്. 142 അടിയാണ് റൂള്‍ കര്‍വ് പരിധി. ഈ മാസം 30നാണ് റൂള്‍ കര്‍വ് പരിധി അവസാനിക്കുന്നത്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ആ ജലനിരപ്പിലേക്ക് നവംബര്‍ മാസം അവസാനത്തോടുകൂടി ജലനിരപ്പെത്തിക്കുന്നത് തമിഴ്‌നാടിന്റെ പതിവാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് ഈ ജലനിരപ്പ് ഉയര്‍ന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ 142 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related