അരുണാചല്‍ പ്രദേശ് സ്വദേശിനിയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ച സംഭവത്തില്‍ ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അസാധു എന്ന് ആരോപിച്ചാണ് യുവതിയെ 18 മണിക്കൂര്‍ തടഞ്ഞു വച്ചത്.
അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ചൈനീസ് പൗരന്‍ ബഹ് റൈച്ചില്‍ അറസ്റ്റില്‍. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് സ്വദേശിനി പ്രേമ തോങ്ഡോക്കിനാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ വച്ചു കടുത്ത ദുരനുഭവം ഉണ്ടായത്. യു കെയില്‍ നിന്നും ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി, വിമാനം.
മാറി കയറാനായാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ അവിടെ വച്ചു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അസാധു എന്ന് ആരോപിച്ച് യുവതിയെ തടഞ്ഞു വക്കുകയായിരുന്നു. അരുണാചല്‍ ചൈനയുടെ ഭാഗമെന്നും അതിനാല്‍ ചൈനീസ് പാസ്പോര്‍ട്ട് എടുക്കണമെന്നും ആവശ്യപ്പെട്ടതായി യുവതി അറിയിച്ചു.














