അമേരിക്ക മുന്നോട്ടുവച്ച 28 ഇന യുക്രൈന്‍ സമാധാനപദ്ധതിയില്‍ മാറ്റം നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. നിര്‍ദ്ദേശങ്ങളുടെ എണ്ണം ചുരുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും അറിയിച്ചു.
പദ്ധതിയിലെ മാറ്റങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്യുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി. സമാധാന പദ്ധതി 19 നിര്‍ദ്ദേശങ്ങളായി ചുരുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ ഡോണ്‍ബാസിലെ നഗരങ്ങള്‍ വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയും യുക്രെയ്ന്റെ നാറ്റോ
അംഗത്വത്തെ വിലക്കുന്ന വ്യവസ്ഥയും ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രെയ്ന്‍ സൈന്യത്തെ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് മാപ്പുനല്‍കണമെന്ന നിര്‍ദ്ദേശവും തള്ളി.














