2025 നവംബർ 25 ചൊവ്വ 1199 വൃശ്ചികം 09
വാർത്തകൾ
🗞️👉 കാക്കനാട് NGO ക്വാർട്ടേഴ്സിൽ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു
കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു.അഞ്ച് ദിവസമായി കുടിവെള്ളം മുടങ്ങിയതിന് എതിരെ ക്വാർട്ടേഴ്സിലെ താമസക്കാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതിനെ തുടർന്നാണ് വാട്ടർ അതോറിറ്റിയുടെ നടപടി. നൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായത്. വാട്ടർ അതോറിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയില്ലാതെ വന്നതോടെ പ്രദേശവാസികൾ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുകയായിരുന്നു.
🗞️👉 തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഏഴ് ഇടത്ത് കോൺഗ്രസ് വിമതർ
സംസ്ഥാനത്ത് കൊല്ലം ഒഴികെയുളള എല്ലാ നഗരസഭകളിലും മുന്നണികളെ അലട്ടി വിമതശല്യം. തൃശൂർ കോർപ്പറേഷനിൽ മൂന്ന് മുന്നണികളും വിമത ഭീഷണി നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് എൽഡിഎഫിനും യൂഡിഎഫിനും വിമത ശല്യമുണ്ട്. സംസ്ഥാനത്തെ ആറ് നഗരസഭകളിൽ അഞ്ചിടത്തും മുന്നണികൾക്ക് ഭിഷണിയുയർത്തി വിമതർ സ്ഥാനാർഥിത്വത്തിൽ ഉറച്ച് നിൽക്കുകയാണ്.
🗞️👉 ഹെയ്ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനം: വ്യാപിച്ച് കരിമേഘം
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. 12,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്.
🗞️👉 പത്തനംതിട്ടയില്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന കൊട്ടയേത്ത് ഹരികുമാര്‍ രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു
പത്തനംതിട്ടയില്‍ ബിജെപിക്ക് തിരിച്ചടി. ജില്ലാ കമ്മിറ്റി അംഗമായിരുന്ന കൊട്ടയേത്ത് ഹരികുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപി മുന്‍ പന്തളം മുനിസിപ്പല്‍ പ്രസിഡന്റും ആയിരുന്നു. സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആംഗവുമായ നിര്‍മ്മലടീച്ചറില്‍നിന്നും അംഗത്വം സ്വീകരിച്ചു.
🗞️👉 വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു
തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് 19 കാരിയായ വിദ്യാർഥിനിയുടെ കൈ അറ്റു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് അറ്റത്. വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവർ ടെക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിച്ചത്. വീഴ്ചയിൽ ബസിന്റെ പിൻവശത്തെ ടയർ ഫാത്തിമയുടെ കൈയിലൂടെ കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നയാണ്. കൈ തുന്നി ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
🗞️👉 കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി എസ്‌ഐ പണം തട്ടിയ കേസ്; ഒളിവിലായിരുന്ന സ്പാ നടത്തിപ്പുകാരി അറസ്റ്റില്‍
കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി എസ്‌ഐ പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന സ്പാ നടത്തിപ്പുകാരി അറസ്റ്റില്‍. കേസെടുത്തതിന് പിന്നാലെ സ്പാ നടത്തിപ്പുകാരി രമ്യയും എസ്‌ഐ ബൈജുവും ഒളിവില്‍ പോയിരുന്നു. കേസില്‍ രമ്യ മൂന്നാം പ്രതിയാണ്. സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രമ്യയ്ക്ക് നിര്‍ണായക പങ്കുങ്കെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ മരടില്‍ നിന്ന് ഇന്ന് ഏഴ് മണിയോടെയാണ് പിടികൂടിയത്.
🗞️👉 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ലവർ ചെമ്മലമറ്റം
ലഹരി ഉപക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നാട്ടിൽ അന്യ സംസ്ഥാന തൊഴിലാളികൾ പെരുകുന്ന സാഹചര്യത്തിൽ പാൻപരാഗ് പോലുള്ള ലഹരി വസ്തുക്കളുടെവിപത്തുകളെ കുറിച്ച് ഹിന്ദിയിൽ ക്ലാസ്സ് നയിച്ചാണ് ബോധവൽക്കരണം നടത്തിയത് സ്കൂളിലെ ഹിന്ദി അധ്യാപിക അഞ്ജലി കെ രാജ് ക്ലാസ്സ് നയിച്ചു കൂടാതെ ലഘുലേഖകൾ വിതരണം ചെയ്തു
🗞️👉 വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്: ഡൽഹിയിൽ അഫ്ഗാൻ വിമാനം റൺവേ മാറി ഇറങ്ങി
ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ലാൻഡിംഗ് റൺവേക്ക് പകരം ടേക് ഓഫ് റൺവേയിൽ ഇറങ്ങിയത്. ലാൻഡിംഗ് സമയത്ത് മറ്റ് വിമാനം റൺവേയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അരിയാന അഫ്ഗാൻ വിമാനത്തിനാണ് പിഴവുണ്ടായത്. വിമാനത്തിന് 29L റൺവേയിൽ ഇറങ്ങാനാണ് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നത്. എന്നാൽ, പൈലറ്റ് വിമാനം 29R റൺവേയിൽ ഇറക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.06 ഓടെയാണ് സംഭവം.
🗞️👉 ഹരിത ചട്ടം കർശനമാക്കി: 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു
ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പ്രിന്റിങ് മെറ്റിരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമകളിൽ നിന്ന് പിഴ ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.














