മലപ്പുറത്ത്, പൊലീസ് എന്ന വ്യാജനായി യുവാവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ച മൂന്ന് പേർ പിടിയിൽ. സജിത്, മഹേഷ് കുമാർ, മുഹമ്മദ് റോഷൻ എന്നിവരെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടികൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 22-നാണ്, പോലീസ് വേഷത്തിൽ എത്തിയ രണ്ട് പേർ മുഹമ്മദ് ഫൈജാസിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഫൈജാസിന് എം.ഡി.എം.എ. കച്ചവടം ചെയ്യുന്നു എന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്.
പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പണം ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തതായാണ് പരാതി.














