ഡൽഹിയിൽ വായു മലിനീകരണത്തിൽ പ്രതിഷേധിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ച് ഡൽഹി പൊലീസ്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻണ്ടർ മാദ്‍വി ഹിദ്മയുടെ ചിത്രമുള്ള പോസ്റ്റർ പ്രതിഷേധക്കാരുടെ കൈവശം ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രതിഷേധക്കാർ കുരുമുളക് സ്പ്രേ പ്രയോഗിച്ചെന്നും ഡൽഹി പൊലീസ് പറയുന്നു. ചിലർ പോലീസിനെ ആക്രമിച്ചെന്നും, ഇതിൽ നിയമ നടപടി തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
ബിർസ മുണ്ട മുതൽ മാധവി ഹിദ്മ വരെ, വനം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും എന്നായിരുന്നു പോസ്റ്ററിലെ വാചകം.














