പാലാ :ബിജെപി നേതാവ് രഞ്ജിത്ത് ജി മീനഭവൻ മുത്തോലി ബ്ലോക്ക് പഞ്ചായത്തിൽ നാമ നിർദ്ദേശ പത്രിക നൽകി.ഇന്ന് ഉച്ചയോടെയാണ് പ്രവിത്താനം ബ്ലോക്ക് ആഫീസിലെത്തി നാമ നിർദ്ദേശ പത്രിക നൽകിയത് .
2010 മുതൽ മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു രഞ്ജിത്ത് ജി മീനഭവൻ തുടർന്ന് 2020 ൽ മുത്തോലി പഞ്ചായത്തിൽ ബിജെപി ഒറ്റയ്ക്ക് ഭരണത്തിൽ വരികയും ,പഞ്ചായത്ത് പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു .ഇപ്പോൾ ഇദ്ദേഹം ബിജെപി സംസ്ഥാന കമ്മിറ്റിയംഗമാണ് .














