പാലായുടെ ദേശീയോത്സവമായ അമലോത്ഭവ ജൂബിലി തിരുനാൾ പന്തലിന്റെ കാൽ നാട്ടു കർമ്മം പാലാ കത്തീഡ്രൽ പള്ളി വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിൽ നിർവഹിച്ചു.
രാവിലെ 9.45 ന് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് മൂന്നു പള്ളി വികാരിമാരുടെയും ;കൈക്കാരൻമാരുടെയും; പെരുന്നാൾ കമ്മിറ്റിയംഗങ്ങളുടെയും; വിശ്വാസികളുടെയും സാന്നിധ്യത്തിൽ കത്തീഡ്രൽ പള്ളി വികാരി റവ ഡോക്ടർ ഫാദർ ജോസ് കാക്കല്ലിൽ നിർവഹിച്ചത് .ഫാദർ ജോസഫ് തടത്തിൽ ;ഫാദർ ജോർജ് മൂലേച്ചാലിൽ എന്നിവർ സഹ കാർമ്മികന്മാരായിരുന്നു .
തുടർന്ന് തിരുന്നാൾ നോട്ടീസ് പ്രസിദ്ധീകരണവും നടന്നു .സംഭാവന കൂപ്പണിന്റെ ആദ്യ വിൽപ്പന തോട്ടുങ്കൽ കടയുടമ ഷാജു തോട്ടുങ്കലിനു നൽകി ഫാദർ ജോസ് കാക്കല്ലിൽ നിർവഹിച്ചു.
രാജേഷ് പാറയിൽ ,കുഞ്ഞൂട്ടി മുളയ്ക്കൽ ,ടോമി പാനായിൽ എന്നീ കൈക്കാരൻമാരും , രാജീവ് കൊച്ചു പറമ്പിൽ;ജോഷി വട്ടക്കുന്നേൽ ,തങ്കച്ചൻ കാപ്പൻ ;ജോസുകുട്ടി പൂവേലിൽ ,ബേബിച്ചൻ എടേട്ട് ,ബിജൂ സെന്റ് ജൂഡ് ,ജോണി പന്തപ്ലാക്കൽ, ബിജു കൂട്ടിയാനി എന്നിവർ സന്നിഹിതരായിരുന്നു .














