2025 നവംബർ 15 വെള്ളി 1199 തുലാം 29
വാർത്തകൾ
🗞️👉 കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു; പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തില്‍
പിവി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തില്‍. അന്‍വറിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുന്നതിന് യുഡിഎഫ് യോഗം പച്ചക്കൊടി കാട്ടിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്ന ഈ മാസം ഇരുപത്തിയൊന്ന് കഴിഞ്ഞേ കോണ്‍ഗ്രസിന്റെ തീരുമാനം ഉണ്ടാവുകയുള്ളൂ.
🗞️👉 വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവം; പുറത്തുവന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജസ്റ്റിസ് ഫോര്‍ പ്രിസണേര്‍സ്
തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍, ജയില്‍ അധികൃതര്‍ പുറത്തുവിട്ട കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജസ്റ്റിസ് ഫോര്‍ പ്രിസണേര്‍സ്. മാവോയിസ്റ്റ് തടവുകാരനായ മനോജിനെയും, എന്‍ഐഎ വിചാരണ തടവുകാരന്‍ അസറുദ്ദീനെയും ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദ്ദന വിവരം പുറത്തുവരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വ്യാജവാര്‍ത്തയും വ്യാജപരാതിയും നല്‍കി. അവശനിലയിലായ ഇരുവരെയും അതീവ രഹസ്യമായാണ് ജയില്‍ മാറ്റിയതെന്നും ജസ്റ്റിസ്‌ഫോര്‍ പ്രിസണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ഷൈന രൂപേഷ് പറഞ്ഞു.
🗞️👉 ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു
ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ വെരി.റവ.ഫാ.മാത്യൂ തെക്കേൽ അധ്യക്ഷനായിരുന്നു. മാർസ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു – പാലാ ഡി.ഇ.ഒ സത്യപാലൻ.സി മുഖ്യ പ്രഭാഷണം നടത്തി.ഓവറോൾ കിരീടം കിടങ്ങൂർ NSS ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി രണ്ടാം സ്ഥാനം ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിന് ലഭിച്ചു.
🗞️👉 ഏറ്റുമാനൂരപ്പൻ ബെസ് ബേയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണം -ബസ് ബേ സംരക്ഷണ സമിതി
ഏറ്റുമാനൂർ: മണ്ഡല കാലം ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ
ഏറ്റുമാനൂരപ്പൻ ബസ് ബേ
യുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണന്ന് ഏറ്റുമാനൂർ ബസ് ബേ സംരക്ഷണ സമിതി.മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ബസ് ബേ യുടെ അറ്റകുറ്റപ്പണി നടത്തുമെന്ന ദേവസ്വം മന്ത്രിയുടെ ഉറപ്പ് അടിയന്തരമായി നടപ്പാക്കണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ ബസ് ബേ സംരക്ഷണ സമിതി പ്രസിഡന്റ് എറണാകുളം കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലെ
നിർദ്ദേശങ്ങൾ ദേവസ്വം വകുപ്പ് മന്ത്രിക്കും മറ്റ് അധികാരികൾക്കും സമർപ്പിക്കും.
🗞️👉 കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയും, നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും വർണ്ണനിർഭരമായി മാറി.
കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയും, നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും വർണ്ണനിർഭരമായി മാറി.
സ്കൂളിലെ മുഴുവൻ കുട്ടികളുടെയും,ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജേക്കബിന്റെയും, മറ്റ് സഹപ്രവർത്തകരുടെയും സഹകരണത്തോടുകൂടി കടപ്ലാമറ്റം ടൗണിലൂടെ വിപുലമായ രീതിയിൽ റാലി നടത്തപ്പെട്ടു.
കുട്ടികൾക്കായി നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും നടത്തുകയുണ്ടായി. ചാച്ചാജിമാർ അണിനിരന്ന റാലി കാഴ്ചക്കാർക്ക് നവ്യാനുഭവമായി മാറി.
🗞️👉 പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിനം ആഘോഷിച്ചു
പെരിങ്ങുളം. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിന ആഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. വർണ്ണാഭമായ രീതിയിൽ നടന്ന ശിശുദിന റാലി വളരെ ശ്രദ്ധേയമായിരുന്നു. കൈകളിൽ പ്ലക്കാഡുകളും റോസ പൂക്കളുമായി മുദ്രാവാക്യങ്ങൾ വിളിച്ച് ചാച്ചാജി വേഷത്തിൽ എത്തിയ കുട്ടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ സജി അമ്മോട്ടുകുന്നേൽ ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ നിഷ്കളങ്കതയാണെന്നും അതുകൊണ്ട് എക്കാലവും നിങ്ങൾ നിഷ്കളങ്കത കാത്തു സൂക്ഷിക്കണമെന്നും ഫാദർ ഉദ്ബോധിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ്, അധ്യാപക പ്രതിനിധി ശ്രീ റിജു തോമസ്, വിദ്യാർത്ഥി പ്രതിനിധി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് എല്ലാവർക്കും മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.
🗞️👉 ശിശുദിനത്തിൽ എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്
ശിശുദിനത്തിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്
പാലാ: ശിശുദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി റിലീസ് ചെയ്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഗെയിമുകൾ കൗതുകത്തോടെ ആസ്വദിച്ച് കളിച്ചു. ഗെയിം നിർമ്മാണത്തിനും അവതരണത്തിനും ഫിയോള ഫ്രാൻസീസ്, അമൽഡ ജോസ്, ജോയൽ ജോർജ്, ആകാശ് ബിനോയി, അലൻ റോബിൻ, തരുൺ പി രാജ്, നിവേദ്യ ഉണികൃഷ്ണൻ, ആൻമരിയ ജെയ്സൺ എന്നിവർ മുൻകൈയെടുത്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സിൻ ജോർജ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ദിവ്യ കെ ജി, അനു അലക്സ്, ജോസഫ് കെ വി, മനു കെ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🗞️👉 പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ജമ്മുവിൽ 7 മരണം
ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. പൊലീസുകാരും, ഫൊറൻസിക് ഉദ്യോഗസ്ഥരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും പരിസരത്തിനുള്ളിലെ നിരവധി വാഹനങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. FSL സംഘവും തഹസിൽദാറും ചേർന്ന് നേരത്തെ ഫരീദാബാദിലെ വൈറ്റ് കോളർ ഭീകരസംഘത്തിന്റെ കൈയിൽ നിന്ന് പിടികൂടിയ 300 കിലോ സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ നായിബ് തഹസിൽദാറും കൊല്ലപ്പെട്ടു. പരുക്കേറ്റ 5 പേരുടെ നില അതീവ ഗുരുതരം.














