ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ (HS) വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. മനോഹരമായ ആലാപനത്തിലൂടെ ടീം രണ്ടാം സ്ഥാനവും ‘എ’ ഗ്രേഡും നേടി.
ലിയ മരിയ അപ്പച്ചൻ, ശിവഗംഗ സുരേഷ്, എഞ്ചലീനാ വിൻസൻ്റ്, നിമിയ ജോസി, ഐറിൻ ഷാജി, ആരാധ്യാ എസ്, ഐറിൻ സോജി, എയ്ഞ്ചൽ സുനിൽ, അന്ന ജ്യോതിഷ്, നേഹ സുബിൻ എന്നിവരടങ്ങിയ സംഘമാണ് വഞ്ചിപ്പാട്ട് അവതരിപ്പിച്ചത്. താളത്തിലും ഈണത്തിലും കൂട്ടായ്മയിലും മികച്ച പ്രകടനം കാഴ്ചവെച്ച ടീം സ്കൂളിന് അഭിമാനമായി.














