കപ്പാട്: ഭാവിയിൽ ഒരുപറ്റം ശാസ്ത്രജ്ഞരെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഗവണ്മെന്റ് ഹൈസ്കൂൾ കപ്പാട് വി കെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക് ക്ലാസുകൾക്ക് തുടക്കം കുറിച്ചു. ശാസ്ത്രഭിരുചിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം തിരഞ്ഞെടുത്ത 24 കുട്ടികൾ നാലാം തിയതി ശനിയാഴ്ച 10 മുതൽ 3.30 വരെ നടന്ന ആദ്യ ക്ലാസ്സിൽ പങ്കെടുത്തു.
വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം എന്ന നിലയിൽ “ആന്റി സ്ലീപ് അലാം ഫോർ ഡ്രൈവേഴ്സ്” എന്ന സാങ്കേതികവിദ്യയുടെ ആദ്യഘട്ടം കുട്ടികൾ പരീക്ഷിച്ചു. യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയാൽ അത് സെൻസ് ചെയ്ത് അലാറം മുഴങ്ങുകയും എമർജൻസി നമ്പറിലേക്കു മെസ്സേജ് ചെയ്യുകയും കൂടാതെ ഓട്ടോമാറ്റിക്കായി വണ്ടി പതിയെ നിൽക്കുകയും ചെയ്യുന്നതാണ് ഈ സാങ്കേതികവിദ്യ.
അസമയത്ത് ആരെങ്കിലും അനധികൃതമായി കോമ്പൗണ്ടിനുള്ളിൽ കടന്നാൽ ശബ്ദം പുറപ്പെടുവിക്കുന്ന തീഫ് അലാറം, കുട്ടികൾ സ്കൂളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പഞ്ചു ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് മെസ്സേജ് ചെല്ലുന്ന ഓട്ടോമാറ്റിക് ബയോമെട്രിക് സിസ്സ്റ്റം എന്നീ സാങ്കേതികവിദ്യകളുടെയും ആദ്യഘട്ട പരീക്ഷണം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രെസ് ഗീത എം. ആർ, അധ്യാപകരായ പ്രിൻസ് പി മാത്യു, യോഗേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision